12:27pm 17 April 2026
NEWS
രജനിയുടെ 'ജെയിലർ-2' ചിത്രത്തിൽ ഷാരുഖാന് പകരം ഭവൻ കല്യാൺ...
11/04/2026  12:49 PM IST
Cinema desk
രജനിയുടെ  ജെയിലർ-2 ചിത്രത്തിൽ ഷാരുഖാന് പകരം ഭവൻ കല്യാൺ...

 

2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് രജനികാന്ത് നായകനായ ‘ജെയിലർ’. ഈ ചിത്രത്തിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ്, രമ്യാ കൃഷ്ണൻ, മൃണ, വിനായകൻ, വസന്ത് രവി തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. നെൽസൺ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങിവരികയാണ്. 'സൺ പിക്‌ചെർസ്'  നിർമ്മിക്കുന്ന ഈ ചിത്രത്തിനും അനിരുദ്ധ് തന്നെയാണ് സംഗീതം നൽകുന്നത്. ഈ ചിത്രത്തിലും രജിനികാന്തിനൊപ്പം  മോഹൻലാൽ, ശിവരാജ്കുമാർ, രമ്യാ കൃഷ്ണൻ, ബോളിവുഡ് താരം മിഥുൻ ചക്രവർത്തി, സന്താനം, സുരാജ് വെഞ്ചറമൂട്, യോഗി ബാബു തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. അതേ സമയം ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് താരം ഷാരുഖാൻ ഒരു അഥിതി വേഷത്തിൽ അഭിനയിക്കുന്നുണ്ട് എന്നുള്ള വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത ഷാരുഖാൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നില്ലെന്നുള്ളതാണ്.  ഇതിന് എന്താണ് കാരണം എന്നുള്ളത് വ്യക്തമല്ല. ഇപ്പോൾ ഷാരുഖാന് പകരം തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളായ ഭവൻ കല്യാൺ ആണത്രേ ആ കഥാപാത്രത്തിൽ അഭിനയിക്കുന്നത്.  എന്നാല ഇക്കാര്യം കുറിച്ചുള്ള  ഒരു ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെ പുറത്തുവന്നിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img