
ആസ്റ്റർ മെഡിസിറ്റി സീനിയർ ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാം ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ഭാരതീയവിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ശ്രീ ഇ രാമൻകുട്ടി, പ്രിൻസിപ്പൽ ശ്രീമതി ലത എസ്, ചെയർമാൻ ശ്രീ സി എ വേണുഗോപാൽ സി ഗോവിന്ദ്, വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിജി പി പ്രസാദ് എന്നിവർ സമീപം.
തൃപ്പൂണിത്തുറ: വിദ്യാഭ്യാസ മേഖലയിൽ ഭവൻസ് മുൻഷി വിദ്യാശ്രം ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് . ഒരു വർഷം നീണ്ടു നിന്ന രജതജൂബിലി ആഘോഷത്തിൻ്റെ സമാപനവും സ്കൂൾ വാർഷികാഘോഷവും ജനുവരി 23 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യാതിഥിയായ ആസ്റ്റർ മെഡിസിറ്റി സീനിയർ ന്യൂറോളജിസ്റ്റ് ഡോ. മാത്യു എബ്രഹാംഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഭാരതീയ വിദ്യാഭവൻ്റെ സ്ഥാപകൻ,സ്വാതന്ത്ര്യ സമര സേനാനി, പ്രകൃതി സ്നേഹി , എഴുത്തുകാരൻ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ കുലപതി ഡോ. കെ എം മുൻഷിയുടെ കാലാതിവർത്തിയായ ആദർശങ്ങൾ ഉൾക്കൊള്ളിച്ച് " ആധാരം ച ഗതിം ച" എന്ന പരിപാടി അരങ്ങേറി. വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിജി പി പ്രസാദ് സ്വാഗതം പറഞ്ഞു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ചെയർമാൻ സി എ വേണുഗോപാൽ സി ഗോവിന്ദ്, ഡയറക്ടർ ശ്രീ ഇ രാമൻകുട്ടി, പ്രിൻസിപ്പൽ ശ്രീമതി ലത എസ്, പി റ്റി എ പ്രസിഡൻ്റ് ശ്രീ പ്രജീഷ് പണിക്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ ശ്രീമതി രമ്യ ദാസ് നന്ദി പ്രകാശനം നടത്തി.
Photo Courtesy - Google








