03:04am 21 September 2026
NEWS
താരസംഘടനയായ അമ്മയിൽ താൻ അം​ഗമല്ലെന്ന് നടി ഭാവന
16/08/2025  12:32 PM IST
nila
താരസംഘടനയായ അമ്മയിൽ താൻ അം​ഗമല്ലെന്ന് നടി ഭാവന

താരസംഘടനയായ അമ്മയിൽ താൻ അം​ഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്നും താരം പറഞ്ഞു. ഇതുസംബന്ധിച്ച വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും നടി വ്യക്തമാക്കി. അമ്മയിൽ നിന്ന് പുറത്ത് പോയവർ തിരിച്ചുവരണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

ഡബ്ല്യുസിസി അംഗങ്ങളെ ഇരുകയ്യും നീട്ടി അമ്മ സ്വീകരിക്കുമെന്നും ശ്വേത മേനോൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഡബ്ല്യുസിസി അംഗങ്ങൾ പിണങ്ങി പോയിട്ടൊന്നുമില്ല എന്നായിരുന്നു ശ്വേതയുടെ നിലപാട്. അവരെല്ലാം അമ്മയുടെ കുടുംബത്തിന്റെ ഭാഗമാണ്. അവർ ഓക്കെ ആണെങ്കിൽ ഡബ്ല്യുസിസി അംഗങ്ങളെ വ്യക്തിപരമായി കണ്ട് സംസാരിക്കാൻ താൻൻ തയ്യാറാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ശ്വേത മേനോൻ പ്രതികരിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img