
മിഷ്കിൻ സംവിധാനം ചെയ്ത 'ചിത്തിരം പേശുതടി' എന്ന സിനിമയിലൂടെ തമിഴിലെത്തിയ മലയാള നടിയായ ഭാവന, തുടർന്ന് 'വെയിൽ', 'ദീപാവലി', 'കൂടൽ നഗർ, ' അസൽ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. 2025-ൽ പുറത്തുവന്ന 'The Door' എന്ന ചിത്രമാണ് ഭാവന അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. ഈ സാഹചര്യത്തിൽ ഭാവന, തമിഴിൽ പുതുതായി ആരംഭിച്ചിരിക്കുന്ന 'സോണി വിഴാ' എന്ന ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'നോട്ട്ബുക്ക് 90s - കാതൽ ഫ്ലാഷ്ബാക്ക്' എന്ന പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. ഈ മാസം (നവംബർ) 23 മുതൽ രാത്രി 7.30 ന് ഈ പരമ്പര സംപ്രേക്ഷണം ചെയ്യും. പിന്നീട് ഈ പരമ്പര 'സോണി ലൈവ്' OTT പ്ലാറ്റ്ഫോമിലും പുറത്തിറങ്ങുമത്രേ! സ്കൂൾ വിദ്യാർഥികൾക്കിടയിൽ ഉണ്ടാകുന്ന ആകർഷണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന പരമ്പരയാണിത് എന്നും പറയപ്പെടുന്നുണ്ട്. ഇതിൽ . പ്രശ്നങ്ങൾ പരിഹരിക്കുന്ന അധ്യാപികയുടെ വേഷമാണ് ഭാവന അവതരിപ്പിക്കുന്നത്. സദാശിവമാണ് സംവിധാനം ചെയ്യുന്നത് തമിഴിൽ 'യാരടി നീ മോഹിനി', 'കുട്ടി' ' ഉത്തമപുത്തിരൻ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത മിത്രൻ ജവഹർ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്ന ഈ പരമ്പര, തൊണ്ണൂറുകളിൽ സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കും ഉണ്ടായിരുന്ന, നമ്മുടെ ജീവിതത്തെ മനോഹരമാക്കിയ നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നതായിരിക്കുമത്രേ!
Photo Courtesy - Google










