06:12pm 03 November 2026
NEWS
തമിഴ് പരമ്പരയിൽ ഭാവന..
03/11/2026  04:15 PM IST
Cinema desk
തമിഴ് പരമ്പരയിൽ  ഭാവന..

 

മിഷ്കിൻ സംവിധാനം ചെയ്ത   'ചിത്തിരം പേശുതടി'  എന്ന സിനിമയിലൂടെ  തമിഴിലെത്തിയ മലയാള നടിയായ  ഭാവന, തുടർന്ന് 'വെയിൽ',  'ദീപാവലി', 'കൂടൽ നഗർ, ' അസൽ' തുടങ്ങി നിരവധി  തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.  2025-ൽ പുറത്തുവന്ന 'The Door' എന്ന ചിത്രമാണ്  ഭാവന അവസാനമായി അഭിനയിച്ച  തമിഴ്  ചിത്രം.  ഈ സാഹചര്യത്തിൽ  ഭാവന,    തമിഴിൽ പുതുതായി ആരംഭിച്ചിരിക്കുന്ന  'സോണി വിഴാ' എന്ന ടിവിയിൽ    സംപ്രേക്ഷണം ചെയ്യുന്ന  'നോട്ട്ബുക്ക് 90s -  കാതൽ  ഫ്ലാഷ്ബാക്ക്'  എന്ന പരമ്പരയിൽ അഭിനയിക്കുന്നുണ്ട്. ഈ മാസം (നവംബർ) 23 മുതൽ രാത്രി 7.30 ന് ഈ പരമ്പര  സംപ്രേക്ഷണം ചെയ്യും. പിന്നീട് ഈ പരമ്പര  'സോണി ലൈവ്' OTT പ്ലാറ്റ്‌ഫോമിലും പുറത്തിറങ്ങുമത്രേ!  സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ  ഉണ്ടാകുന്ന ആകർഷണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്ന പരമ്പരയാണിത് എന്നും പറയപ്പെടുന്നുണ്ട്. ഇതിൽ . പ്രശ്‌നങ്ങൾ പരിഹരിക്കുന്ന അധ്യാപികയുടെ വേഷമാണ് ഭാവന അവതരിപ്പിക്കുന്നത്. സദാശിവമാണ് സംവിധാനം ചെയ്യുന്നത് തമിഴിൽ  'യാരടി നീ  മോഹിനി',  'കുട്ടി' ' ഉത്തമപുത്തിരൻ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത  മിത്രൻ ജവഹർ ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്ന ഈ പരമ്പര,   തൊണ്ണൂറുകളിൽ സൗഹൃദത്തിനും കുടുംബ ബന്ധങ്ങൾക്കും  ഉണ്ടായിരുന്ന,  നമ്മുടെ ജീവിതത്തെ മനോഹരമാക്കിയ  നിമിഷങ്ങൾ ഓർമ്മിപ്പിക്കുന്നതായിരിക്കുമത്രേ!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img