06:58am 13 November 2026
NEWS
സൈബർ സുരക്ഷ ഇന്ത്യയിൽ അത്യാധുനിക എഐ റിസർച്ച് സെന്റർ സ്ഥാപിക്കാനൊരുങ്ങി ഭാരതി എയർടെല്ലും സ്കെയ്‌ലറും
23/02/2026  08:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൈബർ സുരക്ഷ ഇന്ത്യയിൽ അത്യാധുനിക എഐ റിസർച്ച് സെന്റർ സ്ഥാപിക്കാനൊരുങ്ങി ഭാരതി എയർടെല്ലും സ്കെയ്‌ലറും

കൊച്ചി : ക്ലൗഡ് സുരക്ഷാരംഗത്തെ മുൻനിര കമ്പനിയായ സ്‌കെയ്‌ലറും ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാരതി എയർടെലും ചേർന്ന് എഐ ആൻഡ് സൈബർ ത്രെട്ട് റിസർച്ച് സെന്റർ  ഇന്ത്യയിൽ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.  ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും നിർണായകമായ ടെലികമ്മ്യൂണിക്കേഷൻ, ബാങ്കിങ്, ഊർജം തുടങ്ങിയ മേഖലകളെയും ഡിജിറ്റൽ ഉപയോക്താക്കളെയും സംരക്ഷിക്കുക എന്നതാണ് ഈ ഡിജിറ്റൽ സംരംഭത്തിൻറെ പ്രധാന ലക്ഷ്യം. 

സ്വകാര്യ-പൊതു മേഖലകൾ, അക്കാദമിക് രംഗം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നിവയെ ഒരേ പ്ലാറ്റ്‌ഫോമിൽ അണിനിരത്തുന്ന ഒരു ദേശീയ ഗവേഷണ ശൃംഖലയായി ഈ റിസർച്ച് സെന്റർ പ്രവർത്തിക്കും. സ്കെയ്‌ലറിന്റെ ആഗോള സാങ്കേതിക വിദ്യയെ ഇന്ത്യയുടെ തദ്ദേശീയ സാഹചര്യങ്ങളുമായി കോർത്തിണക്കി ‘ഇന്ത്യയിൽ, ഇന്ത്യയ്ക്കുവേണ്ടി’ എന്ന നയത്തിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യ ഇന്നൊരു ഡിജിറ്റൽ പരിവർത്തനത്തിലൂടെയാണ് കടന്നു പോകുന്നത്. എന്നാൽ ഇത്തരത്തിൽ ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപിക്കുന്നത് സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകളും വർദ്ധിപ്പിക്കുന്നു. ഈയൊരു സാഹചര്യത്തിൽ അതിരുകളില്ലാത്തതും എഐ ശേഷിയാൽ ശക്തിപ്പെടുന്നതുമായ ഭീഷണികളെ നേരിടാൻ ദേശീയ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ അടിസ്ഥാന ഘടന മുതൽ സുരക്ഷിതമാക്കുകയും ആധുനിക ആർക്കിടെക്ചറൽ മാറ്റങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നത് അനിവാര്യമാണ്. സംരക്ഷിക്കുക, പരിഹരിക്കുക, സൗകര്യമൊരുക്കുക, നിർമിക്കുക എന്നിവയാണ്  എഐ & സൈബർ ത്രെട്ട് റിസർച്ച് സെന്റർ- ഇന്ത്യയുടെ ലക്ഷ്യങ്ങൾ.

“ഇന്ത്യയുടെ വളരുന്ന ഡിജിറ്റൽ ഇക്കോസിസ്റ്റത്തെ സംരക്ഷിക്കുന്നതിന് ഞങ്ങളുടെ എഐ ശേഷികളെയും  സൈബർ സുരക്ഷാ   ഗവേഷണത്തേയും സംയോജിപ്പിക്കും.” ഭാരതി എയർടെല്ലിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായ ഗോപാൽ വിത്തൽ  പറഞ്ഞു. 

ഭാവിയിൽ, ഇന്ത്യയിലെ പ്രധാന സ്വകാര്യ-പൊതു മേഖലകളിലെ സംഘടനകളെയും സെന്ററുമായി ചേർന്ന് പ്രവർത്തിക്കാൻ ക്ഷണിക്കാനും രാജ്യവ്യാപകമായി സൈബർ കരുത്ത് ശക്തിപ്പെടുത്താനുമാണ് ഈ പങ്കാളിത്തം  പദ്ധതിയിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img