12:46pm 11 November 2026
NEWS
ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി യോഗം
03/10/2025  04:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി യോഗം

എറണാകുളം : ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി യോഗം എറണാകുളം വൈഎംസിഎ ഹോളിൽ ചേർന്നു.ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജു അധ്യക്ഷതവഹിച്ചു.ഇടതു ഭരണത്തിൽ അയ്യപ്പൻ പോലും കൊള്ളയടിക്കപ്പെട്ടു എന്ന്  യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ ശ്രീ പി കെ കൃഷ്ണദാസ് പറഞ്ഞു. സ്വർണ്ണപ്പാളി വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഒരുപോലെ പ്രതിക്കൂട്ടിലാണ്. ശബരിമലയുടെ സ്വർണ്ണം കടത്തിക്കൊണ്ടു പോകലല്ല നടന്നിരിക്കുന്നത് തനി സ്വർണ്ണ മോഷണമാണ്.  രേഖകളിൽ ക്രമക്കേട് നടന്നിട്ടുണ്ട് ഒപ്പം തന്നെ രേഖ തിരുത്തപ്പെട്ടിട്ടുമുണ്ട് ഇവ രണ്ടും ക്രിമിനൽ കുറ്റമാണ് ദേവസ്വം ബോർഡ് ചെയർമാനെ പ്രതിചേർത്ത് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആചാര വിശ്വാസ സംഗമത്തിന്റെ പേരിൽ ഇടതു സർക്കാരിൻറെ ചെമ്പ് പുറത്തായി എന്ന് അദ്ദേഹം പറഞ്ഞു.ശബരിമലയിലെ അയ്യപ്പ വിഗ്രഹം പോലും സുരക്ഷിതമല്ല. ശബരിമലയിലെ സ്വർണ്ണം കടത്തിക്കൊണ്ടുപോയത് ദേവസ്വം കമ്മീഷണറുടെ അനുമതി നേടിയിട്ട് അല്ല.സ്വർണ്ണം ഉരുക്കിയത് ദുരൂഹമാണ് അത് കമ്മീഷണർ കണ്ടെത്തിയതുകൊണ്ട് ആണ് ഈ വിവരങ്ങൾ പുറത്തുവന്നത്. പത്തുവർഷംകൊണ്ട് കേരളത്തിലെ ജനങ്ങളെ തീവെട്ടി കൊള്ള നടത്തിയ സർക്കാർ അതേ തീവെട്ടിക്കൊള്ള തന്നെയാണ് ശബരിമലയിലും നടത്തിയത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പി കെ കൃഷ്ണദാസ് പറഞ്ഞു.

സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ പ്രഭാരിയുമായ  V ഉണ്ണികൃഷ്ണൻ മാസ്റ്റർ,സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, സംസ്ഥാന വക്താക്കളായ കെവിഎസ് ഹരിദാസ്, പിആർ ശിവശങ്കരൻ, അഡ്വ. ടിപി സിന്ധു മോൾ, മേഖല ജനറൽ സെക്രട്ടറി അഡ്വ.P L ബാബു, സംസ്ഥാന സെൽ കോഡിനേറ്റർമാരായ വിനീത ഹരിഹരൻ,  സി വി സജിനി, മേഖലാ സംഘടന സെക്രട്ടറി L പത്മകുമാർ ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, പ്രിയ പ്രശാന്ത് എന്നിവർ മാർഗ്ഗം നിർദ്ദേശം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img