
ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ നേതൃയോഗം പാർട്ടി സംസ്ഥാന സഹ ഖജാൻജി എ അനൂപ് ഉദ്ഘാടനം ചെയ്യുന്നു.
എറണാകുളം : ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ നേതൃയോഗം ബി ജെ പി എറണാകുളം ജില്ലാ ഓഫീസിൽ ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്നു, സംസ്ഥാന സഹ ഖജാൻജി എ അനൂപ് ഉദ്ഘാടനം ചെയ്തു.
നവംബർ 3ന് ജില്ലയുടെ മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് തുടങ്ങി എറണാകുളം ഹൈക്കോട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ സമാപിക്കുന്ന രീതിയിൽ ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സന്ദേശയാത്രകൾ നടത്താൻ തീരുമാനിച്ചു. സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്കിൽ നിന്നും തുടങ്ങി എറണാകുളം വഞ്ചി സ്ക്വയർ വരെ നടക്കുന്ന പദയാത്ര ജില്ലാ അധ്യക്ഷൻ അഡ്വ. കെ എസ് ഷൈജു നയിക്കും.തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിന്നും തുടങ്ങി എറണാകുളം വഞ്ചി സ്ക്വയർ വരെ നടക്കുന്ന പദയാത്ര എല്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ് സജി നയിക്കും.തേവരജംഗ്ഷനിൽ തുടങ്ങി വഞ്ചി സ്ക്വയർ വരെ നടക്കുന്ന പദയാത്ര ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പ്രിയ പ്രശാന്ത് നയിക്കും.
സംസ്ഥാന വക്താക്കളായ കെ വി എസ് ഹരിദാസ്, പി ആർ ശിവശങ്കരൻ, മേഖല സംഘടനാ സെക്രട്ടറി എൽ പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ് സജി, അഡ്വ. പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ മാർഗനിർദേശം നൽകി.
Photo Courtesy - Google








