11:41pm 11 November 2026
NEWS
ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാതല നേതൃസംഗമവും സെമിനാറും 13 ന്.
09/06/2026  04:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാതല നേതൃസംഗമവും സെമിനാറും 13 ന്

 

കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) എറണാകുളം ജില്ലാതല നേതൃസംഗമവും  "ഭരണഘടനയും മനുഷ്യാവകാശങ്ങളും" എന്ന വിഷയത്തിൽ സെമിനാറും 13 ന് രാവിലെ 10.30 ന് :വെസ്റ്റ് കടുങ്ങല്ലൂർ ജിഎച്ച്എസ് ഹാളിൽ നടക്കും. ഫിഷറീസ് , സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ  വി ഇ അബ്‍ദുൾ ഗഫൂർ ഉദ്‌ഘാടനം ചെയ്യും. മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ പി എ അയൂബ്ഖാൻ വിഷയാവതരണം നടത്തും.
കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത സലിംകുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ ചെയർമാൻ ഡോ അനിൽകുമാർ ജി നായർ അധ്യക്ഷനാകും. ജനപ്രതിനിധികളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img