11:50pm 10 November 2026
NEWS
രാജ്ഭവനിലെ 'ഭാരതാംബ' ചിത്രം വിവാദത്തിൽ; വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്കരിച്ചു
19/06/2025  03:14 PM IST
സുരേഷ് വണ്ടന്നൂർ
രാജ്ഭവനിലെ ഭാരതാംബ ചിത്രം വിവാദത്തിൽ; വിദ്യാഭ്യാസ മന്ത്രി പരിപാടി ബഹിഷ്കരിച്ചു

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജഭവനിൽ നടന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടിയിൽ 'ഭാരതാംബ' ചിത്രം പ്രദർശിപ്പിച്ചത് വൻ വിവാദത്തിന് തിരികൊളുത്തി. ആർഎസ്എസ് അനുകൂല ചിത്രമെന്ന് ആക്ഷേപമുയർന്നതോടെ പരിപാടിയിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിട്ടുനിന്നു.
ജൂൺ 19 , 2025-നാണ് രാജഭവനിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി നടന്നത്. ഈ പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ച 'ഭാരതാംബ' ചിത്രം സംസ്ഥാന സർക്കാരിന് അസ്വീകാര്യമാണെന്ന് നേരത്തെ അറിയിച്ചിരുന്നു. ആർഎസ്എസുമായി ബന്ധമുള്ള ഒരു ചിത്രം രാജഭവനിൽ പ്രദർശിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു വെന്നാണ് സർക്കാരിന്റെ നിലപാട്. ഈ വിഷയത്തെത്തുടർന്ന്  യോഗത്തിൽ നിന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിട്ടുനിൽക്കാൻ തീരുമാനിച്ചു.
അതേസമയം, 'ഭാരതാംബ' എന്ന ആശയം രാഷ്ട്രീയപരമല്ലെന്നും സ്വതന്ത്രമായ ഒരഭിപ്രായമായി അതിനെ നിലനിർത്തണമെന്നും ഗവർണർ  വ്യക്തമാക്കി. 'ഭാരതാംബയെ വിവാദ വിഷയമാക്കരുത്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിപാടി സാധാരണ രീതിയിൽ നടന്നെങ്കിലും 'ഭാരതാംബ' ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ശ്രദ്ധേയമായി. മന്ത്രിയുടെയും മറ്റ് അനുകൂല നേതാക്കളുടെയും പരിപാടി ബഹിഷ്കരണം വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. ഗവർണറുടെ പ്രസ്താവനയോടെ വിഷയം കൂടുതൽ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മന്ത്രി വി.ശിവൻകുട്ടി പ്രോട്ടോകോൾ  ലംഘിച്ചതായി ആക്ഷേപമുണ്ട്. സാധാരണയായി ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ദേശീയഗാനം ആലപിച്ച ശേഷമാണ് എല്ലാവരും പിരിഞ്ഞു പോകുന്നത്. എന്നാൽ മന്ത്രി അതിനു മുമ്പ് തന്നെ യോഗം ബഹിഷ്കരിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img