05:48am 10 November 2026
NEWS
ഭാരതാംബ വിവാദം സി പി എം ഇസ്ലാമിക തീവ്രവാദത്തിന് ശക്തി പകരുന്നു. കെ.വി.എസ്. ഹരിദാസ്
21/06/2025  04:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭാരതാംബ വിവാദം  സി പി എം ഇസ്ലാമിക തീവ്രവാദത്തിന് ശക്തി പകരുന്നു. കെ.വി.എസ്. ഹരിദാസ്

കൊച്ചി - നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ദിവസം ഇസ്ലാമിക തീവ്രവാദത്തെ സന്തോഷിപ്പിച്ച് പത്ത് വോട്ടുകൾ നേടുവാൻ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും സി പി എം നേതാക്കളും നടത്തിയ വില കുറഞ്ഞ രാഷ്ട്രീയ കളി മാത്രമാണ് ഭാരതാംബ വിവാദമെന്നും അത് ഇസ്ലാമിക തീവ്രവാദത്തെ ശക്തിപ്പെടുത്താൻ മാത്രമേ സഹായിക്കു എന്നും ബി ജെ പി സംസ്ഥാന വക്താവ് കെ.വി.എസ് ഹരിദാസ് അഭിപ്രായ പ്പെട്ടു.

ഭാരതമാതാവിനെയും ഭരണഘടന സങ്കല്പങ്ങളെയും മന്ത്രി ശിവൻ കുട്ടി അപമാനിച്ചതിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പരിപാടി കലൂർ ജംഗ്ഷനിൽ ഭാരത മാതാവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1947 ൽ ഉണ്ടായതല്ല ഭാരത മാതാ സങ്കല്പവും ഭഗവ പതാകയും.ആയിര കണക്കിന് വർഷങ്ങളായുള്ള പാരമ്പര്യത്തിന്റെ പ്രതീകങ്ങളാണവ.രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഇത്തരം പ്രതീകങ്ങളെ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജന. സെക്രട്ടറിമാരായ  അഡ്വ. പ്രിയ പ്രശാന്ത്  ശ്രീക്കുട്ടൻ തുണ്ടത്തിൽ, ട്രേഡേഴ്സ് സെൽ സംസ്ഥാന കൺവീനർ പി.വി അതികായൻ തുടങ്ങിവർ പ്രസംഗിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി തോട്ടുങ്കൽ,ജില്ലാ സെക്രട്ടറിമാരായ ആർ. സജികുമാർ, ബീനകുമാരി, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ,സംസ്ഥാന സമിതിയംഗങ്ങളായ പദ്മജ എസ്. മേനോൻ, കെ.എസ്. രാജേഷ്, . മണ്ഡലം ജന. സെക്രട്ടറി ശശികുമാര മേനോൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img