
ദോഹ:ആത്മസ്പർശിയായ ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രമുഖ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ ഖത്തറിലെത്തി. ഭാരത് ഉത്സവ് 2026ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഐസിസി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെയുടെ മുഖ്യവിധികർത്താവായാണ് അദ്ദേഹം ഖത്തറി ലെത്തിയത്.വിവിധ റൗണ്ടുകളിലൂടെ അഞ്ച്
ഫൈനലിസ്റ്റ്കൾ തമ്മിലാണ് മത്സരം.
നാളെ(ജനുവരി 22 വ്യാഴാഴ്ച) വൈകിട്ട് 7 മുതൽ 11 വരെ അൽ വക്റയിലെ ഡി.പി.എസ്. മോഡേൺ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഐ സി സി സ്റ്റാർ സിംഗർ ഗ്രാൻഡ് ഫിനാലെയിൽ
ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ മികച്ച ഗായകരുടെ മത്സരപോരാട്ടങ്ങൾ അരങ്ങേറും.ദോഹയിലെ നിലവിലെ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
നാളെനടക്കുന്ന
ആദ്യഘട്ടത്തിൽ ഭാരതത്തിന്റെവൈവിധ്യം അടയാളപെടുത്തു oന്ന കലാവിരുന്നുകൾഅരങ്ങേറും.ഏപ്രിലിൽ രണ്ടു ദിവസങ്ങളിലായിനടക്കുന്ന നടക്കുന്ന രണ്ടാം ഘട്ടത്തിന്റെ തീയതികൾ
വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.











