12:16pm 20 October 2026
NEWS
ഷാലൻ വള്ളുവശ്ശേരിക്ക് ഭാരത് സേവക് സമാജ് അവാർഡ്
13/02/2025  03:18 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഷാലൻ വള്ളുവശ്ശേരിക്ക് ഭാരത് സേവക് സമാജ് അവാർഡ്

കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക സമാജിൻ്റെ  ഭാരത് സേവക്  ഹോണർ പുരസ്കാരത്തിന് സാഹിത്യകാരനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ഷാലൻ വള്ളുവശ്ശേരി അർഹനായി. കടവന്ത്ര സ്വദേശിയായ ഇദ്ദേഹത്തിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ 
ഭാരത് സേവക് സമാജ് ദേശീയ പ്രസിഡന്റ് ഡോ ബി  എസ്  ബാലചന്ദ്രൻ  അവാർഡ്
സമ്മാനിച്ചു. 
14 നോവലുകളും രണ്ട് നാടകങ്ങളും ഒരു ചെറു കഥാസമാഹാരവും രണ്ട് ബാലസാഹിത്യകൃതികളും ഒരു തിരക്കഥ യും ഉൾപ്പെടെ 20 പുസ്തകങ്ങളുടെ രചയിതാവാണ് ഷാലൻ വള്ളുവശ്ശേരി. .കൊച്ചി തുറമുഖത്ത് ഡെപ്യുടി വാർഫ് സുപ്രണ്ട് ആയി ജോലി ചെയ്യുന്നു. കൊച്ചിൻ പോർട്ട്‌ സ്റ്റാഫ് അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറിയാണ്. എച്ച് . എം.എസ്.ജില്ലാ കമ്മിറ്റി അംഗവും,സമസ്ത കേരള സാഹിത്യ പരിഷത്ത് ലൈഫ് മെമ്പറും ,കടവന്ത്ര സോയുസ് ക്ലബ് സാഹിതീ കൺവീനറും എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമാണ്. വെൽഫൈയർ ക്ലബ്‌ പ്രസിഡന്റ്‌  എന്നീ നിലകളിലും പൊതു പ്രവർത്തന രംഗത്ത് സജീവമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img