
കൊച്ചി: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് സേവക സമാജിൻ്റെ ഭാരത് സേവക് ഹോണർ പുരസ്കാരത്തിന് സാഹിത്യകാരനും ട്രേഡ് യൂണിയൻ പ്രവർത്തകനുമായ ഷാലൻ വള്ളുവശ്ശേരി അർഹനായി. കടവന്ത്ര സ്വദേശിയായ ഇദ്ദേഹത്തിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ
ഭാരത് സേവക് സമാജ് ദേശീയ പ്രസിഡന്റ് ഡോ ബി എസ് ബാലചന്ദ്രൻ അവാർഡ്
സമ്മാനിച്ചു.
14 നോവലുകളും രണ്ട് നാടകങ്ങളും ഒരു ചെറു കഥാസമാഹാരവും രണ്ട് ബാലസാഹിത്യകൃതികളും ഒരു തിരക്കഥ യും ഉൾപ്പെടെ 20 പുസ്തകങ്ങളുടെ രചയിതാവാണ് ഷാലൻ വള്ളുവശ്ശേരി. .കൊച്ചി തുറമുഖത്ത് ഡെപ്യുടി വാർഫ് സുപ്രണ്ട് ആയി ജോലി ചെയ്യുന്നു. കൊച്ചിൻ പോർട്ട് സ്റ്റാഫ് അസോസിയേഷൻ ഓർഗനൈസിങ് സെക്രട്ടറിയാണ്. എച്ച് . എം.എസ്.ജില്ലാ കമ്മിറ്റി അംഗവും,സമസ്ത കേരള സാഹിത്യ പരിഷത്ത് ലൈഫ് മെമ്പറും ,കടവന്ത്ര സോയുസ് ക്ലബ് സാഹിതീ കൺവീനറും എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമാണ്. വെൽഫൈയർ ക്ലബ് പ്രസിഡന്റ് എന്നീ നിലകളിലും പൊതു പ്രവർത്തന രംഗത്ത് സജീവമാണ്.











