
തൃക്കാക്കര ഭാരതമാത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അങ്കനവാടിയിലെ കുട്ടികളിൽ വായനാശീലം വളർത്താൻ Read n' Bloom പരിപാടിയും ആശുപത്രിയിലെ കാത്തിരിപ്പുസമയം പ്രയോജനപ്രദമാക്കാൻ Read n' Recuperate പരിപാടിയും നടത്തി.ജൂൺ 23 ചൊവ്വാഴ്ച രാവിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ഡോ. ജോയ്സൺ, ഡോ. മെറിൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം വർഷ ബിരുദവിദ്യാർത്ഥികൾ തൃക്കാകരയിലെ കുടിലിമുക്ക് (no. 23), ജഡ്ജിമുക്ക് (no. 38) അങ്കനവാടികളിൽ പുസ്തകവിതരണം സംഘടിപ്പിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് തൃക്കാക്കര മുനിസിപ്പാലിറ്റി കോഓപ്പറേറ്റീവ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ കരുതിയിരിക്കുന്ന ഭാരതമാത കോളേജിന്റെ ബുക്ക് ഷെൽഫിൽ പുതിയ പുസ്തകങ്ങൾ നിറച്ചു. ഭാരതമാത കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയെയും വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം വളർത്താനുള്ള ശ്രമങ്ങളെയും ആശുപത്രി അധികൃതരും അങ്കനവാടി ജീവനക്കാരും കൃതജ്ഞതയോടെ പ്രശംസിച്ചു. ഭാരതമാതയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ബെസ്റ്റ് പ്രാക്ടിസസിന്റെ ഭാഗമാണ് Read n' Bloom, Read n' Recuperate പരിപാടികൾ.
Photo Courtesy - Google









