11:52pm 23 June 2026
NEWS
വയനാശീലം വളർത്താൻ ഭാരതമാതയുടെ Read n Recuperate
23/06/2026  09:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വയനാശീലം വളർത്താൻ ഭാരതമാതയുടെ Read n Recuperate

തൃക്കാക്കര ഭാരതമാത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അങ്കനവാടിയിലെ കുട്ടികളിൽ വായനാശീലം വളർത്താൻ  Read n' Bloom പരിപാടിയും ആശുപത്രിയിലെ കാത്തിരിപ്പുസമയം പ്രയോജനപ്രദമാക്കാൻ Read n' Recuperate പരിപാടിയും നടത്തി.ജൂൺ 23 ചൊവ്വാഴ്ച രാവിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ഡോ. ജോയ്സൺ, ഡോ. മെറിൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം വർഷ ബിരുദവിദ്യാർത്ഥികൾ തൃക്കാകരയിലെ കുടിലിമുക്ക് (no. 23), ജഡ്ജിമുക്ക് (no. 38) അങ്കനവാടികളിൽ പുസ്തകവിതരണം സംഘടിപ്പിച്ചു. ഉച്ച കഴിഞ്ഞ് 3 മണിക്ക് തൃക്കാക്കര മുനിസിപ്പാലിറ്റി കോഓപ്പറേറ്റീവ് ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ കരുതിയിരിക്കുന്ന ഭാരതമാത കോളേജിന്റെ ബുക്ക്‌ ഷെൽഫിൽ പുതിയ പുസ്തകങ്ങൾ നിറച്ചു.  ഭാരതമാത കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയെയും വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം വളർത്താനുള്ള ശ്രമങ്ങളെയും ആശുപത്രി അധികൃതരും അങ്കനവാടി ജീവനക്കാരും കൃതജ്ഞതയോടെ പ്രശംസിച്ചു. ഭാരതമാതയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ബെസ്റ്റ് പ്രാക്ടിസസിന്റെ ഭാഗമാണ് Read n' Bloom, Read n' Recuperate പരിപാടികൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img