09:34am 10 November 2026
NEWS
പൊതുപണിമുടക്ക്: ​ഗതാ​ഗതമന്ത്രിയെ തള്ളി എൽഡിഎഫ് കൺവീനർ
08/07/2025  03:27 PM IST
nila
പൊതുപണിമുടക്ക്: ​ഗതാ​ഗതമന്ത്രിയെ തള്ളി എൽഡിഎഫ് കൺവീനർ

നാളത്തെ പൊതുപണിമുടക്കിൽ കെഎസ്ആർടിസിയിലെ തൊഴിലാളികൾ പങ്കെടുക്കില്ലെന്ന ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാറിന്റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. നാളെ കെ എസ്ആർടിസി സ്തംഭിക്കുമെന്നും ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും പണിമുടക്കുമായി സഹകരിക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കില്ലെന്ന് പറയാൻ മന്ത്രിക്ക് അധികാരമില്ലെന്നും ഇടതു മുന്നണി കൺവീനർ കൂട്ടിച്ചേർത്തു.

കെഎസ്ആർടിസി മാത്രമല്ല, സ്വകാര്യ ബസുകളും നാളെ സർവീസ് നടത്തില്ലെന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ എല്ലാവരും പണിമുടക്കുമായി സഹകരിക്കുന്നതായിരിക്കും നല്ലതെന്നും എൽഡിഎഫ് കൺവീനർ കൂട്ടിച്ചേർത്തു. സ്വമേധയാ പണിമുടക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും ബസുകൾ നിരത്തിലിറക്കിയാൽ അപ്പോൾ അതിനെ കുറിച്ച് ആലോചിക്കാമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img