08:55pm 29 August 2026
NEWS
ബാസ്‌ക്കറ്റ് ബോളിന്റെ ചരിത്രവും പാരമ്പര്യവും തൊട്ടറിഞ്ഞ് 'ബിയോണ്ട് ദി കോർട്ട്' പ്രദർശനം; കത്താറയിൽ തുടക്കമായി
29/08/2026  10:40 AM IST
nila
ബാസ്‌ക്കറ്റ് ബോളിന്റെ ചരിത്രവും പാരമ്പര്യവും തൊട്ടറിഞ്ഞ് ബിയോണ്ട് ദി കോർട്ട് പ്രദർശനം; കത്താറയിൽ തുടക്കമായി

​ദോഹ: ലോക ബാസ്‌ക്കറ്റ് ബോൾ ചരിത്രവും ഖത്തറിന്റെ കായിക പാരമ്പര്യവും വിളിച്ചോതി 'ബിയോണ്ട് ദി കോർട്ട്: ദ ഹിസ്റ്ററി ആൻഡ് ഗ്ലോബൽ ലെഗസി ഓഫ് ബാസ്‌ക്കറ്റ് ബോൾ' എന്ന പേരിൽ കത്താറയിൽ പുതിയ പ്രദർശനത്തിന് തുടക്കമായി. ഖത്തർ നാഷണൽ ആർക്കൈവ്‌സ് (NAQ), അന്താരാഷ്ട്ര ബാസ്‌ക്കറ്റ് ബോൾ ഫെഡറേഷൻ (FIBA) ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രദർശനം കത്താറയിലെ ബിൽഡിംഗ് 46-ലാണ് ഒരുക്കിയിരിക്കുന്നത്.
​2027-ൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിബ ബാസ്‌ക്കറ്റ് ബോൾ ലോകകപ്പി മുന്നോടിയായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ബാസ്‌ക്കറ്റ് ബോൾ കളിയുടെ ചരിത്രം, ഫിബ ഫൗണ്ടേഷന്റെ രൂപീകരണം, ലോകകപ്പ് ചരിത്രത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ, ഖത്തർ ബാസ്‌ക്കറ്റ് ബോൾ ഫെഡറേഷന്റെ തുടക്കവും രാജ്യത്തെ ബാസ്‌ക്കറ്റ് ബോളിന്റെ വളർച്ചയും തുടങ്ങിയവ സംബന്ധിച്ച അപൂർവ്വ രേഖകളും ചിത്രങ്ങളും ചരിത്ര വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
​പൊതുജനങ്ങൾക്കായി interactive അഥവാ സംവേദനാത്മക അനുഭവങ്ങളും പ്രദർശന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തറിന്റെ കായിക ചരിത്രം രേഖപ്പെടുത്തുന്നതിലും അത് പൊതുജനങ്ങൾക്കും ഗവേഷകർക്കും മുന്നിൽ അവതരിപ്പിക്കുന്നതിലുമുള്ള നാഷണൽ ആർക്കൈവ്‌സിന്റെ പങ്കാണ് ഇത് വ്യക്തമാക്കുന്നത്.
​വലിയ ജനശ്രദ്ധയാകർഷിച്ച ഈ പ്രദർശനം 2027 മാർച്ച് 27 വരെ നീണ്ടുനിൽക്കും. ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ സന്ദർശകർക്കായി പ്രവേശനം അനുവദിക്കുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img