02:36pm 12 November 2026
NEWS
വർഗീയ ധ്രുവീകരണങ്ങളെ കരുതിയിരിക്കുക. കെ എസ്‌ എം ഷാജഹാൻ സഖാഫി. എസ് വൈ എസ് എറണാകുളം ജില്ലാ പ്രസിഡന്റ്
06/01/2026  07:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വർഗീയ ധ്രുവീകരണങ്ങളെ കരുതിയിരിക്കുക. കെ എസ്‌ എം ഷാജഹാൻ സഖാഫി. എസ് വൈ എസ് എറണാകുളം ജില്ലാ പ്രസിഡന്റ്
HIGHLIGHTS

'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കാന്തപുരം മുസ്ലിയാർ  നയിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി ജനുവരി 4 ന് കൊച്ചിയിൽ നിന്നാരംഭിച്ച  എറണാകുളം ജില്ലാ യാത്രയുടെ മൂന്നാം ദിനം എടവനക്കാട് എത്തിയപ്പോൾ ജാഥ ഉപ നായകൻ കെ എസ് എം ഷാജഹാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തുന്നു.

കൊച്ചി: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കാന്തപുരം ഉസ്താദ് നയിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരള യാത്രയുടെ ഭാഗമായി ജനുവരി 4 ന് കൊച്ചിയിൽ നിന്നാരംഭിച്ച  എറണാകുളം ജില്ലാ യാത്രയുടെ മൂന്നാം ദിനം എടവനക്കാട് ശഹീദ് കുഞ്ഞിമരക്കാർ (റ) മഖാം സിയാറത്തോടെ പറവൂർ സോണിൽ തുടക്കം കുറിച്ചു. അബ്ദുൽ ജബ്ബാർ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. 
കുഴുപ്പിള്ളി ചാത്തങ്ങാട് എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ സാജിത്ത് യാത്ര ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.

എസ്  വൈ എസ് ജില്ലാ പ്രസിഡന്റ്‌ യാത്ര ഉപ നായകനുമായ കെ എസ് എം  ഷാജഹാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടിയുള്ള വർഗീയ ധ്രുവീകരണങ്ങളെ കരുതിയിരിക്കണമെന്നും വിദ്വേഷത്തിന്റെ വക്താക്കളെ ഒറ്റപ്പെടുത്തണമെന്നും, സാക്ഷരതയിൽ മുന്നിൽ നിൽക്കുമ്പോഴും മതവും ദേശവും മുൻനിർത്തി കേരളത്തിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങൾ ഒറ്റപ്പെട്ടതായി കണക്കാക്കി അവഗണിക്കാതെ കൂടുതൽ ജാഗ്രതപ്പെടലുകൾ ആവശ്യമാണെന്നും ഉൾക്കൊള്ളലിന്റെ സൗന്ദര്യം പ്രകടമാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലായാത്ര നായകർ വി.എച്ച്  അലി ദാരിമി നേതാക്കളായ ഹൈദ്രോസ് ഹാജി, എം.പി  അബ്ദുൽ ജബ്ബാർ സഖാഫി,  എം.എം അബ്ദുൽ കരീം മണക്കാടൻ, സലാം കൈതാരം, റഫീഖ് നൈന, മുഹമ്മദ്‌ ഹിജാസ്, മീരാൻ സഖാഫി, അഷ്റഫ് സഖാഫി,സിദ്ധീഖ് അശ്അരി, ജമാൽ സഖാഫി, ഫിറോസ് അഹ്‌സനി, ഇ ബി അബ്ദുറഹ്മാൻ സഖാഫി,  കെ.എസ് എം ഷിഹാബുദീൻ സഖാഫി , ബഷീർ കുന്നപ്പിള്ളി, റിയാസ് സഖാഫി,  ഷാനവാസ് പറവൂർ, സുൽഫിക്കർ സഖാഫി, ലത്തീഫ് അഹ്‌സനി, റഷീദ് മാളികംപ്പീടിക, ഷബീർ സുഹരി, നിഷാദ് വയൽക്കര, ജലീൽ എടവനക്കാട്, അഷ്‌റഫ്‌ കുഴിവേലിപ്പടി, ഇസ്മായിൽ ഹാജി തുടങ്ങിയ ജില്ലാ സോൺ നേതാക്കൾ യാത്രയിൽ അണിനിരന്നു.  സെന്റിനറി ഗാർഡിന്റെ അകമ്പടിയിൽ വിവിധ പോയിന്റ്റുകളിൽ യാത്രക്ക് സ്വീകരണം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img