02:51pm 27 June 2026
NEWS
ബീവറേജ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചവർ പിടിയിലായി
18/01/2025  02:57 PM IST
nila
ബീവറേജ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചവർ പിടിയിലായി

കൽപ്പറ്റ: ബീവറേജ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചവർ പിടിയിലായി.  പേരാമ്പ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം എട്ടാം തീയതി തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റിലാണ് ഇരുവരും മോഷണം നടത്തിയത്. 

 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവർ ബീവറേജ് കുത്തിത്തുറന്ന് മോഷ്ടിച്ചത്. പ്രതികളുടെ ചിത്രം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കേസിൽ നിർണായക തെളിവായത്. തൊണ്ടർനാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ എസ്. അഷ്റഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.പി. അബ്ദുൽ അസീസ്, കെ. മൊയ്തു, ബിൻഷാദ് അലി, എസ്. സി.പി.ഒ. ജിമ്മി ജോർജ്, സി.പി.ഒ. മാരായ ശ്രീജേഷ്, ഷിന്റോ ജോസഫ് എന്നിവരാണ്  പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img