NEWS
1000 രൂപയിലേറെ വിലയുള്ള മദ്യക്കുപ്പികളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ലോക്ക് ഘടിപ്പിക്കുന്നു.
18/02/2025 06:15 PM IST

മോഷണം ടെയാനായി ഈ ലോക്കിട്ടാകും കുപ്പി ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിലെ ഷെൽഫിൽ വയ്ക്കുക. ജീവനക്കാർ ലോക്ക് അഴിച്ചശേഷം വാങ്ങുന്നയാൾക്കു കുപ്പി നൽകും. ലോക്ക് നീക്കാത്ത കുപ്പിയുമായി കടക്കാൻ ശ്രമിച്ചാൽ പുറംവാതിലിൽ സ്ഥാപിച്ചിട്ടുള്ള സെൻസർ ബീപ്പ് മുഴക്കും. വിൽപനയിൽ മുന്നിലുള്ളതും 60,000 രൂപയുടെ മദ്യം മോഷണം പോയതുമായ തിരുവനന്തപുരം പവർഹൗസ് ഔട്ലെറ്റിലാണു പരീക്ഷണം.
ഒരുമാസത്തിനു ശേഷം എല്ലാ പ്രീമിയം ഔട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കുവാനും തീരുമാനമുണ്ട്.വ്യാജമദ്യം വിൽക്കുന്നതു തടയാൻ ഏപ്രിൽ മുതൽ കുപ്പികളിൽ ക്യുആർ കോഡ് പതിക്കാനും തീരുമാനിച്ചിട്ടുണ്ട്.പൊലീസിലെ പരാതികളുടെ മാത്രം കണക്കെടുത്താൽ ബവ് കോയ്ക്കു 4 ലക്ഷം രൂപയുടെ മദ്യം നഷ്ടപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











