12:46pm 13 November 2026
NEWS
ദക്ഷിണാഫ്രിക്കയില്‍ ചിത്രീകരിച്ച ബ്രാൻഡ് ക്യാമ്പെയ്‌നുമായി ബെസ്റ്റിനേഷന്‍ ട്രാവല്‍ മാര്‍ട്ട് തുടങ്ങി.
27/01/2026  06:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദക്ഷിണാഫ്രിക്കയില്‍ ചിത്രീകരിച്ച ബ്രാൻഡ് ക്യാമ്പെയ്‌നുമായി ബെസ്റ്റിനേഷന്‍ ട്രാവല്‍ മാര്‍ട്ട് തുടങ്ങി.
HIGHLIGHTS

ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് അവതരിപ്പിക്കുന്ന ബെസ്റ്റിനേഷന്‍ ട്രാവല്‍ മാര്‍ട്ട് (ബിടിഎം 2026) ലോഗോ ചലച്ചിത്രതാരവും ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് ബ്രാന്‍ഡ് അംബാസഡറുമായ സിജോയ് വര്‍ഗീസ് പ്രകാശനം ചെയ്യുന്നു. ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് സ്ഥാപകയും സിഇഒയുമായ ജീന ഫെര്‍ണാണ്ടസ്, ഷൈബിൻ വര്‍ഗീസ് മാത്യു എന്നിവര്‍ സമീപം.

കൊച്ചി: പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്ററായ ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് ആകര്‍ഷക ഓഫറുകളോടെ ബെസ്റ്റിനേഷന്‍ ട്രാവല്‍ മാര്‍ട്ട് (ബിടിഎം 2026) അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിടിഎം 2026 ലോഗോ ചലച്ചിത്രതാരവും ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് ബ്രാന്‍ഡ് അംബാസഡറുമായ സിജോയ് വര്‍ഗീസ് പ്രകാശനം ചെയ്തു. ബിടിഎംല്‍ നടത്തുന്ന എല്ലാ സ്‌പോട് ബുക്കിംഗുകള്‍ക്കും 10% ഫ്‌ളാറ്റ് ഇളവു ലഭിക്കുമെന്ന് ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് സ്ഥാപകയും സിഇഒയുമായ ജീന ഫെര്‍ണാണ്ടസ്, ‍ ഷൈബിൻ വര്‍ഗീസ് മാത്യു എന്നിവര്‍ പറഞ്ഞു. ബുക്കിംഗ് സമയത്ത് 10,000 രൂപ മാത്രം നല്‍കിയാല്‍ മതിയാകും. ബുക്കിംഗ് നടത്തുന്നവരുടെ പേരുകള്‍ ദിവസേന നറുക്കെടുത്ത് ഒരാള്‍ക്ക് ബാങ്കോക്കിലേയ്ക്കുള്ള വിമാന ടിക്കറ്റും സമ്മാനമായി നല്‍കും.

വിനോദയാത്ര എന്നാല്‍ മറ്റെന്തിനേക്കാളും പ്രധാനം വ്യക്തിതലത്തിലുള്ള അനുഭവത്തിനാണ് എന്ന സന്ദേശത്തില്‍ ഊന്നല്‍ നല്‍കിയുള്ള ബെസ്റ്റിനേഷന്റെ ബ്രാൻഡ് ക്യാമ്പെയ്‌നും തുടക്കമായി. പൂര്‍ണമായും ദക്ഷിണാഫ്രിക്കയില്‍ ചിത്രീകരിച്ച ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ആകര്‍ഷക വിഡിയോ യുട്യൂബിലെ ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സിന്റെ ചാനലലില്‍ ഇതുവരെ 70000ത്തിനടുത്ത് വ്യൂസ് പിന്നിട്ടു കഴിഞ്ഞു. ബെസ്റ്റിനേഷന്‍ ഒരുക്കുന്ന ക്യൂറേറ്റഡ് യാത്രാ അനുഭവങ്ങളിലേയ്ക്കുള്ള എത്തിനോട്ടമായ ഈ വിഡിയോ ആകര്‍ഷക ദൃശ്യങ്ങളോടും ചടുലമായ കട്ടുകളുമോടൊപ്പം തയ്യാറാക്കിയിരിക്കുന്നത് ടിവിസി ഫാക്ടറിയാണ്. വിവരങ്ങള്‍ക്ക് www.bestinationholidays.com

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img