11:09pm 10 November 2026
NEWS
ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് പുതിയ ഓഫീസ് തുറന്നു; 7 പുതിയ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു
18/08/2025  04:37 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് പുതിയ ഓഫീസ് തുറന്നു; 7 പുതിയ ടൂര്‍ പാക്കേജുകള്‍ അവതരിപ്പിച്ചു
HIGHLIGHTS

 കൊച്ചി ആസ്ഥാനമായ പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനി ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സിന്റെ പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ വിപൂലികരിച്ച പുതിയ ഓഫീസ് സിനിമാതാരവും ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് ബ്രാന്‍ഡ് അംബാസഡറുമായ സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്യുന്നു. ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് സ്ഥാപകയും സിഇഒയുമായ ജീന ഫെര്‍ണാണ്ടസ്, എംഡി ഷെയ്ബിന്‍ മാത്യു വര്‍ഗീസ് എന്നിവര്‍ സമീപം.

 

കൊച്ചി: കൊച്ചി ആസ്ഥാനമായ പ്രമുഖ ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനി ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് പാലാരിവട്ടം സൗത്ത് ജനതാ റോഡില്‍ വിപൂലികരിച്ച പുതിയ ഓഫീസ് തുറന്നു. ഐക്കരപ്പറമ്പില്‍ ബില്‍ഡിംഗില്‍ 3800 ച അടി വിസ്തൃതിയുള്ള പുതിയ ഓഫീസ് സിനിമാതാരവും ആഡ് ഫിലിം മേക്കറും ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സ് ബ്രാന്‍ഡ് അംബാസഡറുമായ സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനം പ്രമാണിച്ച് ആകര്‍ഷക ഓഫറുകളോടെ മൂന്ന് ഇന്റര്‍നാഷനല്‍, നാല് ഡൊമസ്റ്റിക് ടൂര്‍ പാക്കേജുകള്‍ എന്നിവ സ്ഥാപകയും സിഇഒയുമായ ജീന ഫെര്‍ണാണ്ടസ്, ഷെയ്ബിന്‍ മാത്യു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.

13 ദിവസത്തെ ഐസ്‌ലാന്‍ഡ്-ലാപ് ലാന്‍ഡ്, സൊമ്മാറോയ് ഐലന്‍ഡ്, 14 ദിവസത്തെ ന്യൂസിലാന്‍ഡ്, ട്രാന്‍സ് ആല്‍പൈന്‍, 10 ദിവസത്തെ സൗത്ത് അമേരിക്കന്‍ കാര്‍ണിവല്‍, ആമസോണ്‍ മഴക്കാട് എക്‌സ്‌പെഡിഷന്‍ എന്നിവയാണ് ഓഫറുകളോടെ പ്രഖ്യാപിച്ച ആഗോള ടൂര്‍ പാക്കേജുകള്‍. ഡൊമസ്റ്റിക് സര്‍ക്യൂട്ടില്‍ 4 ദിവസത്തെ അജന്ത എല്ലോറ, 7 ദിവസത്തെ ഗുജറാത്ത്, 8 ദിവസത്തെ ഭൂട്ടാന്‍, 8 ദിവസത്തെ രാജസ്ഥാന്‍ എന്നീ പാക്കേജുകളും പ്രഖ്യാപിച്ചു. പ്രവര്‍ത്തനമാരംഭിച്ച് 2 വര്‍ഷത്തിനിടെ തന്നെ 6 ഭൂഖണ്ഡങ്ങളിലേയ്ക്കും ടൂര്‍ പാക്കേജുകള്‍ നടത്തിയ കമ്പനിക്ക് യുഎസ്എ, സ്‌കാന്‍ഡിനേവിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, യൂറോപ്പ്, ചൈന-ഹോങ്കോംഗ്-മക്കാവു, റഷ്യ, സൗത്ത് ആഫ്രിക്ക, അല്‍മാടി-ബിഷ്‌ഷെക്ക് എന്നിവിടങ്ങളിലേയ്ക്ക് കസ്റ്റമൈസ്ഡ് പ്രീമീയം പാക്കേജുകളുമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ജീന ഫെര്‍ണാണ്ടസ് പറഞ്ഞു. എഴാമത് ഭൂഖണ്ഡത്തിലേയ്ക്കുള്ള ബെസ്റ്റിനേഷന്റെ ടൂര്‍ വൈകാതെ പ്രഖ്യാപിക്കും.

ഔട്ട്ബൗണ്ട് ടൂറിസം രംഗത്ത് കാല്‍നൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ജീനാ ഫെര്‍ണാണ്ടസ് ഇതുവരെ 78 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യാത്രകളോടുള്ള വ്യക്തിപരമായ പാഷനാണ് ബെസ്റ്റിനേഷന്‍ ഹോളിഡേയ്‌സിന് തുടക്കമിടാന്‍ പ്രേരണയായതെന്ന് ജീന ഫെര്‍ണാണ്ടസ് പറഞ്ഞു. ബെസ്റ്റിനേഷന്റെ ട്രാവല്‍ പാക്കേജുകള്‍ തെരഞ്ഞടുക്കുന്നവരുടെ പൂര്‍ണ സംതൃപ്തി ലക്ഷ്യമിടുന്ന വ്യക്തിഗത സേവനം കമ്പനി ഉറപ്പുവരുത്തുമെന്ന് ഷെയ്ബിന്‍ മാത്യു വര്‍ഗീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img