07:54am 19 April 2026
NEWS
സമൃദ്ധിയുടെയും സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും നാടിന് ആശംസകൾ: സഫാരി ഗ്രൂപ്പ് ഡെ:ചെയർമാൻ & മാനേജിഗ് ഡയറക്ട്ടർ കെ.സൈനുൽ ആബിദീൻ
17/12/2025  05:16 PM IST
nila
സമൃദ്ധിയുടെയും സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും നാടിന് ആശംസകൾ: സഫാരി ഗ്രൂപ്പ് ഡെ:ചെയർമാൻ & മാനേജിഗ് ഡയറക്ട്ടർ കെ.സൈനുൽ ആബിദീൻ

ഓരോ ഹൃദയമിടിപ്പിലും, ഓരോ ചുവടുവയ്പ്പിലും, ഈ ദേശീയ ദിനത്തിൽ
നാം ഖത്തറിന്റെ മഹത്വം  ആഘോഷിക്കുന്നു.
ഭരണനേതൃത്വത്തോടുള്ള അഗാധമായ സ്നേഹവും വിശ്വസ്തതയും ആദരവുംപ്രകടിപ്പിച്ചുകൊണ്ടാണ്ഖത്തർ
ദേശീയദിനാഘോഷത്തിൽ പ്രവാസി സമൂഹവും പങ്കുചേരുന്നത്.
ആധുനിക ഖത്തർ രാഷ്ട്രത്തിന് അടിത്തറ പാകിയ രാജ്യത്തിന്റെ ഏകീകരണത്തെ അനുസ്മരിപ്പിക്കുന്ന  സുപ്രധാന സന്ദർഭമാണിത്.
ഏതുവിധത്തിലാണ് ഒരു രാജ്യം പുരോഗതിയുടെ പാതയിലേക്ക്കുതി ക്കേണ്ടതെന്നതിന് ലോകത്തിന് മാതൃകയാണ്ഖത്തർ.
വിദേശികളോട് അനുവർത്തിക്കുന്ന ഉദാര നിലപാടുകളും ഖത്തറിന്റെ മികവിന് മുതൽക്കൂട്ടായി.
ഇന്ത്യക്കാരന്റെ അര്‍പ്പണബോധവും മെയ്ക്കരുത്തും പാശ്ചാത്യന്റെ സാങ്കേതികതയും ഗള്‍ഫ് രാജ്യങ്ങളെ വളരെ വേഗത്തിലാണ് മാറ്റിമറിച്ചതെന്ന് പറയുമ്പോഴും
സഫാരിയടക്കമുള്ള വാണിജ്യ കേന്ദ്രങ്ങൾക്ക്
ഖത്തർ ഭരണകൂടംനൽകി വരുന്നപ്രോത്സാഹനം വിലമതിക്കാനാകാത്തതാണ്.മരുഭൂമിയിലെ മണലിൽ നിന്ന് അഭിലാഷത്തിന്റെ ഉയരങ്ങളിലേക്ക്, ഖത്തർ ഉയർന്നു. എല്ലാവർക്കും ശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഒരു തെളിവാകട്ടെ ഈ ദേശീയ ദിനം.ഭരണ മികവിൽ സർവ്വ മേഖലകളിലും പുരോഗതി അടയാളപ്പെടുത്തി മുന്നേറുകയാണ്ഖത്തർ.
അഭിമാനകരമായ ഒട്ടേറെ നെട്ടങ്ങളുമായി പ്രിയ രാജ്യംദേശീയദിനം
ആഘോഷിക്കുമ്പോൾ
എല്ലാവർക്കും എന്റെ ദേശീയ ദിനാശംസകൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img