03:20am 13 November 2026
NEWS
ഇന്‍ഡെല്‍ മണിക്ക് മികച്ച റേറ്റിംഗ്
10/03/2026  04:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്‍ഡെല്‍ മണിക്ക് മികച്ച റേറ്റിംഗ്

 

കൊച്ചി: സ്വര്‍ണ്ണ വായ്പാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ നോണ്‍ ബാങ്കിംഗ്  ഫിനാന്‍സ് കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് ഉറച്ച ഭാവി പ്രതീക്ഷയുള്ള 'ഇന്‍ഡ് എ മൈനസ്' റേറ്റിംഗ് ലഭിച്ചു ഇന്‍ഡെല്‍ മണിയുടെ 300  കോടി രൂപയുടെ മാറ്റാനാവാത്ത കടപ്പത്രങ്ങള്‍ക്കും (എന്‍സിഡി) , 100 കോടി രൂപയുടെ ബാങ്ക് വായ്പാ സൗകര്യങ്ങള്‍ക്കുമാണ് പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസേര്‍ച്ച് മികച്ച റേറ്റിംഗ് നല്‍കിയത്.

ആവശ്യമായ മൂലധനത്തിന്റേയും പരിചയ സമ്പന്നരായ മാനേജ്‌മെന്റിന്റേയും പിന്തുണയോടെ ഇന്‍ഡെല്‍ മണി സുസ്ഥിര വളര്‍ച്ചയും, ശക്തമായ ലാഭവും, മെച്ചപ്പെട്ട ആസ്തി ഗുണ നിലവാരവും, വര്‍ധിച്ച പ്രവര്‍ത്തന ക്ഷമതയും കൈവരിച്ചതാണ് റേറ്റിംഗ മെച്ചപ്പെടാന്‍ കാരണമെന്ന്  ഇന്ത്യാ റേറ്റിംഗ്‌സ് അധികൃതര്‍ അറിയിച്ചു. കൈകാര്യം ചെയ്യുന്ന ആസ്തി (അസെറ്റ് അണ്ടര്‍ മാനേജ്‌മെന്റ് -എയുഎം ) 2025 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 34,770 മില്യണ്‍ രൂപയായി ഉയര്‍ന്നതും 2026 മാര്‍ച്ച 9 വരെ  ബ്രാഞ്ചു തല എയുഎം  95 മില്യണ്‍ രൂപയായി വര്‍ധിച്ചതും റേറ്റിംഗിന് പരിഗണിക്കപ്പെട്ടിട്ടുണ്ട്.  

ഈ വര്‍ഷം മാര്‍ച്ച് 9 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ ആസ്തി മൂല്യം 4,990 മില്യണ്‍ രൂപയായി ഉയരുകയും ആസ്തി ഗുണ നിലവാരം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി 1.5 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.31 ശതമാനവുമാണ്. രാജ്യവ്യാപകമായി 372 ശാഖകളുള്ള ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍  95 ശതമാനവും തെക്കന്‍ സംസ്ഥാനങ്ങളിലെ സ്വര്‍ണ്ണ വായ്പയാണ്. മറ്റു സംസ്ഥാനങ്ങളിലേക്കു ക്രമേണ പ്രവര്‍ത്തനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നു.  

ഇന്ത്യാ റേറ്റിംഗ്‌സിന്റെ ഇന്‍ഡ്  എ മൈനസ് റേറ്റിംഗ് ലഭിച്ചതില്‍ സന്തുഷ്ടരാണെന്നും കമ്പനിയുടെ ബിസിനസ് മോഡലിന്റെ കരുത്താണ് ഉറച്ച ഭാവി പ്രതീക്ഷ സൂചിപ്പിക്കുന്നതെന്നും ഇന്‍ഡെല്‍ മണി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയും ബുദ്ധിപൂര്‍വമായ വായ്പാ നയവും പ്രമോട്ടര്‍മാരില്‍ നിന്നുള്ള ശക്തമായ മൂലധന പിന്തുണയും പ്രവര്‍ത്തന മികവിനു തുണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img