09:34am 12 November 2026
NEWS
ബെസ്റ്റ് ഓഫ്‌ ഐ എഫ് എഫ് കെ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു
01/12/2025  07:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബെസ്റ്റ് ഓഫ്‌ ഐ എഫ് എഫ് കെ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ ബെസ്റ്റ് ഓഫ്‌ ഐ എഫ് എഫ് കെ ഫിലിം ഫെസ്റ്റിവൽ ടി. എം. എബ്രഹാം ഉദ് ഘാടനം ചെയ്യുന്നു. കെ. ബി. സാബു, ഷെറിൻ, ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., ടി കലാധരൻ, വി. എ. സത്യൻ, വി എ ബാലചന്ദ്രൻ എന്നിവർ സമീപം.

കൊച്ചി : കൊച്ചിൻ ഫിലിം സൊസൈറ്റി യും ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ബെസ്റ്റ് ഓഫ്‌ ഐ എഫ് എഫ് കെ ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു. നാടക കൃത്തും സംവിധായകനുമായ ടി. എം എബ്രഹാം നിലവിളക്ക് തെളിയിച്ച് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ. അധ്യക്ഷത വഹിച്ചു.കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി. എ ബാലചന്ദ്രൻ, വി. എ സത്യൻ, കെ. ബി സാബു, ടി കലാധരൻ, എന്നിവർ പ്രസംഗിച്ചു.

കേരള ചലചിത്ര അക്കാദമിയുടെ സഹകരണത്തോടുകൂടി കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെൻ്ററും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. "ക്ലാര  സോള "എന്ന ചിത്രത്തോടു കൂടി മേള ആരംഭിച്ചു. ഇറാൻ ചലച്ചിത്രം "എബൗട്ട് എല്ലി" പ്രദർശിപ്പിച്ചു. ഡിസംബർ 2-ാം തിയതി ഉച്ചക്ക് 2.30 ന് ബൊളീവിയൻ ചലചിത്രം "ഉത്തമ" പ്രദർശിപ്പിക്കും. ചിത്രം സംവിധാനം ചെയ്തത് അലി ജാൻ ഡ്രോ ലൊയെസ്സാ ആണ്. വൈകീട്ട് 4.30 ന് അസർബൈജാൻ ചലചിത്രം" പോം ഗ്രാനൈറ്റ് ഓർക്കഡ്" കാണിക്കും. ലിഗർ നജാഫ് സംവിധാനം.അന്നെ മാരി ജാസിർ സംവിധാനം ചെയ്ത പാലസ്തീൻ ചലച്ചിത്രം"വാജിബ്" 6.30 ന് പ്രദർശിപ്പിക്കും .


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img