NEWS
കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിക്ക് മികച്ച ചാപ്റ്റർ അവാർഡ്
25/01/2025 09:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : 2023-2024 വർഷത്തെ കേരള ഓർത്തോപീഡിക് അസോസിയേഷന്റെ (KOA) മികച്ച ചാപ്റ്ററായി കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയെ തിരഞ്ഞെടുത്തു.
ഈ കാലയളവിലെ കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും അംഗീകാരമായാണ് അവാർഡ്.
ഓർത്തോപീഡിക് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തിൽ കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. ജോൺ തയ്യിൽ ജോണും സെക്രട്ടറി ഡോ. ജിസ് ജോസഫ് പനക്കലും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









