03:31am 10 November 2026
NEWS
മികച്ച കൃഷി ഓഫീസർ എം.കെ. മുഹമ്മദ് മുനീർ ബിലാലിന് വാഴയൂർ സർവീസ് ഫോറം ആദരം
19/08/2026  04:39 PM IST
nila
മികച്ച കൃഷി ഓഫീസർ എം.കെ. മുഹമ്മദ് മുനീർ ബിലാലിന് വാഴയൂർ സർവീസ് ഫോറം ആദരം



ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. മുഹമ്മദ് മുനീർ ബിലാലിന് വാഴയൂർ സർവീസ് ഫോറം ആദരം.

ദോഹ: സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം നേടിയ എം.കെ. മുഹമ്മദ് മുനീർ ബിലാലിന് വാഴയൂർ സർവീസ് ഫോറം (VSF) ഖത്തർ ചാപ്റ്റർ സ്നേഹാദരം നൽകി.

കാർഷിക മേഖലയിലെ നൂതന പദ്ധതികളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള മികച്ച ഇടപെടലുകളുമാണ് ഈ അപൂർവ നേട്ടത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ചടങ്ങിൽ സംസാരിച്ച വാഴയൂർ സർവീസ് ഫോറം, ചാലിയാർ ദോഹ, Diaspora of Malappuram (DoM) ഖത്തർ എന്നിവയുടെ ചീഫ് അഡ്വൈസർ മഷ്ഹൂദ് വി.സി. പറഞ്ഞു. അദ്ദേഹം എം.കെ. മുഹമ്മദ് മുനീർ ബിലാലിന് സ്നേഹോപഹാരം നൽകി.

കൃഷി ഓഫീസിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റിയത്, കർഷകർക്കായി ‘കിസാൻ ഫ്രണ്ട്’ എന്ന നൂതന പോർട്ടൽ ആരംഭിച്ച് ആയിരക്കണക്കിന് അപേക്ഷകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയത് തുടങ്ങിയവ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.
‘വാഴയൂർ ഗ്രീൻ’ എന്ന പേരിൽ സേവനക്കൂട്ടായ്മ രൂപീകരിച്ച് വാഴയൂരിലെ വാഴപ്പഴം കരിപ്പൂർ വിമാനത്താവളം വഴി കുവൈറ്റിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും ശ്രദ്ധേയമായ നേട്ടമായതും കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിനായി സോളാർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും നേതൃത്വം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച കൃഷി ഓഫീസർ എന്ന അംഗീകാരം തന്റേത് മാത്രമല്ലെന്നും വാഴയൂരിലെ കർഷകരുടെയും കൃഷിഭവനിലെ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനങ്ങളുടെ അംഗീകാരമാണെന്നും എം.കെ. മുഹമ്മദ് മുനീർ ബിലാൽ പറഞ്ഞു. വാഴയൂർ സർവീസ് ഫോറം നൽകിയ സ്നേഹാദരത്തിന് അദ്ദേഹം പ്രത്യേകം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

വിഎസ്എഫിന്റെ മുൻ നേതാക്കളും നിലവിൽ കർഷകരുമായ അബ്ദുൽ മജീദ് വി.സി., അബ്ദുല്ലത്തീഫ് വാഴയൂർ, സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ജാഫർ കെ.കെ, വിഎസ്എഫ് പ്രവർത്തകരായ അഹ്മദ് റഫീഖ്, അബ്ദുൽ സലാം എന്നിവർ ആശംസകൾ നേർന്നു.
കർഷകരോടുള്ള പ്രതിബദ്ധതയും കാർഷിക മേഖലയിലെ നൂതന ഇടപെടലുകളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവുമാണ് ഈ പുരസ്കാരത്തിലൂടെ അംഗീകരിക്കപ്പെട്ടതെന്ന് ജാഫർ കെ.കെ. പറഞ്ഞു.

ചടങ്ങിൽ വിഎസ്എഫ് വൈസ് പ്രസിഡന്റ് രത്നാകരൻ കാരാട് സ്വാഗതവും ബിനീഷ് എം.പി. ചണ്ണയിൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img