09:03pm 12 November 2026
NEWS
ബർഗ് മാന്റെ സിനിമകൾ മനുഷ്യ ഭാവങ്ങളെ ശക്തമായി അവതരിപ്പിക്കുന്നു ഡോ. സാജു.
03/02/2026  08:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബർഗ് മാന്റെ  സിനിമകൾ മനുഷ്യ ഭാവങ്ങളെ ശക്തമായി അവതരിപ്പിക്കുന്നു  ഡോ. സാജു.
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററിൽ റി വിസിറ്റിംഗ് ലെജന്ററി ഡയറക്ടേഴ്സ് പരമ്പരയിൽ ഇങ്ങമാർ ബെർഗ് മാനെകുറിച്ച് ഡോ. സാജു പ്രഭാഷണം നടത്തുന്നു. ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., വി എ  ബാലചന്ദ്രൻ, ടി കലാധരൻ എന്നിവർ സമീപം

കൊച്ചി : മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെപ്പറ്റിയും വ്യക്തിത്വത്തെയും വേദനകൾ ,സംഘർഷങ്ങൾ ,വേർപിരിയൽ എന്നിവ വളരെ ശക്തമായി അവതരിപ്പിക്കുന്നതാണ്  ബർഗ് മാന്റെ സിനിമകളുടെ പ്രത്യേകത. ഈ പ്രത്യേകതകളാണ് തന്നെ സൈക്കോളജിയിലേക്കും സൈക്യാട്ടറിയിലേക്കും  സൈക്കോതെറാപ്പിയിലേക്കും നയിച്ചത് എന്ന് ഡോക്ടർ സാജു പറഞ്ഞു. കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് റിവിസിറ്റിംഗ് ലെജൻഡ്റി ഡയറക്ടേഴ്സ് പരമ്പരയിൽ ആദ്യ പ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം. പ്രശസ്ത സംവിധായകൻ ഇങ്‌മാർ ബെർഗ് മാന്റെ വൈൽഡ് സ്ട്രോബറിസ്  പ്രദർശിപ്പിച്ചു.  ചാവറ    കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്  സി. എം. ഐ.,കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി എ ബാലചന്ദ്രൻ, ടി കലാകാരൻ എന്നിവർ പ്രസംഗിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img