NEWS
ഇറാൻ യുദ്ധത്തിനിടെ നെതന്യാഹുവിന് കാൻസർ ബാധിച്ചു
25/04/2026 06:44 AM IST
nila

ടെൽ അവീവ്: ഇറാൻ യുദ്ധത്തിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് കാൻസർ ബാധിച്ചെന്ന് റിപ്പോർട്ട്. പ്രോസ്റ്റേറ്റ് കാൻസറാണ് എഴുപത്തേഴുകാരനായ ബെഞ്ചമിൻ നെതന്യാഹുവിന് സ്ഥിരീകരിച്ചത്. ഇതിനു പിന്നാസെ നെതന്യാഹുവിന്റെ പ്രോസ്റ്റേറ്റ് ട്യൂമർ നീക്കം ചെയ്തു.
പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനു 2024 ൽ നെതന്യാഹു ശസ്ത്രക്രിയ നടത്തിയിരുന്നു. ഈയിടെ നടത്തിയ വിശദപരിശോധനയിലാണു പ്രാരംഭാവസ്ഥയിലുള്ള കാൻസർ ട്യൂമർ കണ്ടെത്തിയത്. ഇതു വിജയകരമായി നീക്കം ചെയ്തെന്നും ഇപ്പോൾ പൂർണആരോഗ്യവാനാണെന്നും നെതന്യാഹു സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










