11:28pm 10 November 2026
NEWS
ഗാസ സിറ്റിയിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള നീക്കത്തിലെന്ന് നെതന്യാഹു
20/08/2025  05:17 PM IST
nila
ഗാസ സിറ്റിയിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള നീക്കത്തിലെന്ന് നെതന്യാഹു

ഗാസ സിറ്റിയിൽ ലക്ഷ്യം പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് സർക്കാരും സൈന്യവുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് കടുത്ത സമ്മർദ്ദത്തിലാണെന്നും നെതന്യാഹു പറഞ്ഞു. ഗാസയിൽ 60 ദിവസം വെടി നിർത്താനുള്ള നിർദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഖത്തറും ഈജിപ്തും മധ്യസ്ഥരായി 60 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ നിർദേശമാണ് ഹമാസിനുമുന്നിൽ വെച്ചത്. ഗാസയിൽ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ പകുതി പേരെ വിട്ടയക്കുന്നതിനും ചില പലസ്തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുന്നതും ഉൾപ്പെടുന്നതാണ് കരാർ. രണ്ടുഘട്ടമായി തടവുകാരുടെ മോചനം, മനുഷ്യാവകാശ സഹായം വർധിപ്പിക്കുക, ഇസ്രയേൽ 200 ഓളം പലസ്തീൻ തടവുകാരെ വിട്ടുകൊടുക്കൽ എന്നിവയും കരാറിൽ ഉൾപ്പെടും. മധ്യസ്ഥർ അവതരിപ്പിച്ച പുതിയ നിർദേശങ്ങൾ അംഗീകരിച്ചതായി ഹമാസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ബാസെം നയിം വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. 

അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62000 കവിഞ്ഞു. 2023 ഒക്ടോബറിൽ സംഘർഷം ആരംഭിച്ചതിന് ശേഷം 62004 പേർ കൊല്ലപ്പെട്ടതായും 156230 പേർക്ക് പരിക്കേറ്റതായും ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img