10:23pm 09 November 2026
NEWS
പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ ജീവനക്കാരൻ ലൈം​ഗികപീഡനത്തിനിരയാക്കിയത് പ്രശ്നപരിഹാരത്തിനായി എത്തിയ യുവതിയെ
17/06/2025  10:28 AM IST
nila
പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ ജീവനക്കാരൻ ലൈം​ഗികപീഡനത്തിനിരയാക്കിയത് പ്രശ്നപരിഹാരത്തിനായി എത്തിയ യുവതിയെ

ലൈം​ഗിക പീഡനത്തിനിരയാക്കിയെന്ന യുവതിയുടെ പരാതിയിൽ  തൃശ്ശൂർ പെരിങ്ങോട്ടുകരയിലെ ക്ഷേത്രജീവനക്കാരൻ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരുവിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന 38-കാരിയുടെ പരാതിയിലാണ് ക്ഷേത്രജീവനക്കാരൻ ടി.എ. അരുണിനെ(40) ബെംഗളൂരു ബെല്ലന്തൂർ പോലീസ് അറസ്റ്റുചെയ്തത്. പ്രസ്നപരിഹാരത്തിനായാണ് യുവതി ക്ഷേത്രത്തിലെത്തിയതും അരുണിനെ പരിചയപ്പെട്ടതും. ക്ഷേത്രം സന്ദർശിച്ച യുവതിയെ ഇയാൾ ലൈം​ഗികമായി ഉപദ്രവിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

ക്ഷേത്രത്തിലെ അസിസ്റ്റന്റ് പൂജാരിയാണ് അറസ്റ്റിലായ അരുൺ. ഭർത്താവ് മരിച്ചതിനെത്തുടർന്ന് പ്രശ്‌നങ്ങൾ മാറാൻ വഴിതേടിയാണ് യുവതി ക്ഷേത്രത്തിലെത്തിയത്.  ആരോ മന്ത്രവാദംചെയ്തതാണ് പ്രശ്‌നകാരണമെന്നും ദുഷ്ടശക്തികളെ ഒഴിവാക്കാൻ പൂജചെയ്യണമെന്നും അരുൺ ഉപദേശിച്ചു. തുടർന്ന് യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കിയ ഇയാൾ വീഡിയോ കോൾ ചെയ്യുകയും പിന്നീട് ക്ഷേത്രം സന്ദർശിച്ചപ്പോൾ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

ഇതിന്റെ വീഡിയോ പകർത്തുകയും ലൈംഗികാവശ്യത്തിനായി ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ രണ്ടുകുട്ടികൾക്കെതിരേ മന്ത്രവാദംചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ജൂൺ 13-നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്നായിരുന്നു അറസ്റ്റ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img