10:22pm 25 September 2026
NEWS
വീട്ടുടമയുടെ ഭാര്യയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന ദമ്പതികൾ അറസ്റ്റിൽ
06/11/2025  12:40 PM IST
nila
വീട്ടുടമയുടെ ഭാര്യയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരുവിൽ വീട്ടുടമയുടെ ഭാര്യയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന കേസിൽ വാടകക്കാരായ യുവദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ പ്രസാദ് ശ്രീസെയ്ൽ (26), ഭാര്യ സാക്ഷി ഹനമന്ത് (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ബെം​ഗളുരുവിലെ ഉത്തരഹള്ളി പ്രദേശത്താണ് സംഭവം നടന്നത്. കോട്ടൺപേട്ടയിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മിയാണ്  കൊല്ലപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായാണ് പ്രതികൾ കൊലപാതകം നടത്തി സ്വർണം കവർന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അശ്വത് ഭാര്യയെ മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു. ആദ്യ അന്വേഷണത്തിൽ സംശയാസ്പദതയുണ്ടായതിനെ തുടർന്ന് പൊലീസ് വാടകക്കാരായ ദമ്പതിമാരെ ചോദ്യംചെയ്തു. തുടർന്ന് ഇവർ കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് പ്രതികൾ ടിവി കാണാനെന്ന വ്യാജേന ശ്രീലക്ഷ്മിയുടെ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും ചേർന്ന് തലയണ ഉപയോഗിച്ച് അവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശ്രീലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന താലിമാല കവർന്നു.

പ്രസാദ് ബെംഗളൂരുവിൽ കൂലിപ്പണിക്കാരനും സാക്ഷി ഒരു ജ്വല്ലറിയിലെ ജീവനക്കാരിയുമാണ്. കടബാധ്യതകളിൽ മുങ്ങിയ ഇരുവരും പണം സമ്പാദിക്കാനാണ് ഈ അതിക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img