
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കാമുകൻ കുത്തിക്കൊന്നു. ബെംഗളൂരുവിലെ പൂർണപ്രജ്ഞ ലേഔട്ടിലെ ഓയോ ഹോട്ടലിലാണ് സംഭവം. കെങ്കേരി സ്വദേശിനി ഹരിണി(33)യാണ് കൊല്ലപ്പെട്ടത്. യുവതിയുടെ പ്രദേശവാസിയും കാമുകനുമായ യഷസാണ് യുവതിയെ കുത്തിക്കൊന്നത്. ഐടി ജീവനരക്കാരനായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി കഴിഞ്ഞ ഒരു വർഷത്തോളമായി യഷസുമായി അടുപ്പത്തിലായിരുന്നു. എന്നാൽ, ബന്ധം അവസാനിപ്പിക്കണമെന്ന് അടുത്തിടെ യുവതി കാമുകനോട് ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ രണ്ടുമാസമായി ഈ ബന്ധം അവസാനിപ്പിക്കാൻ ഹരിണി ശ്രമിച്ചുവരികയായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.
ജൂൺ ആറാം തീയതി വൈകീട്ടോടെയാണ് ഓയോ ഹോട്ടലിൽവെച്ച് ഹരിണി കൊല്ലപ്പെട്ടത്. എന്നാൽ, തിങ്കളാഴ്ച ഇവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. തന്നെ അകറ്റിനിർത്താനുള്ള ഹരിണിയുടെ ശ്രമത്തിൽ പ്രകോപിതനായാണ് യഷസ് ക്രൂരകൃത്യം നടത്തിയതെന്ന് സൗത്ത് ഡിസിപി ലോകേഷ് ബി. ജഗലസർ പറഞ്ഞു. 17 തവണയാണ് ഹരിണിക്ക് കുത്തേറ്റത്.











