08:22pm 09 November 2026
NEWS
നീലച്ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവും അമ്മായിഅമ്മയും
09/06/2025  02:25 PM IST
nila
നീലച്ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവും അമ്മായിഅമ്മയും

നീലച്ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഭർത്താവും അമ്മായിഅമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവതി. പശ്ചിമ ബം​ഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സോഡെപൂർ സ്വദേശിനിയെയാണ് ഭർത്താവും അമ്മായിഅമ്മയും ചേർന്ന് ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചത്. ആറ് മാസത്തോളം തന്നെ പൂട്ടിയിട്ട് ക്രൂര പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ഇരുപത്തിമൂന്നുകാരിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. 

മർദ്ദനത്തിൽ പരിക്കേറ്റ യുവതി ഗോർ ദത്ത ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കേസിലെ പ്രതികളായ യുവാവും അമ്മയും ഒളിവിലാണ്. ഇവവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഒരു ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയുടെ മറവിൽ പോൺ സിനിമ റാക്കറ്റ് നടത്തുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഹൗറ സിറ്റി പൊലീസ് പറഞ്ഞു.

സ്ത്രീയും മകനും സോഫ്റ്റ് പോൺ റീലുകളും, സിനിമയും ചിത്രീകരിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയും നടത്തിയിരുന്നതായാണ് യുവതി പൊലീസിന് നൽകിയ മൊഴി. ജോലി അന്വേഷിക്കുന്ന യുവതികളെ ഇവർ നല്ല ശമ്പളം വാഗ്ദാനം ചെയ്ത് ആകർഷിക്കുകയും, പിന്നീട് അശ്ലീല ഉള്ളടക്കമുള്ള സിനിമകളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സ്ത്രീ ഈ പ്രദേശത്ത് ഒരു സെക്‌സ് റാക്കറ്റും നടത്തിയിരുന്നതായി ആരോപണമുണ്ടെന്നും, അതും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img