NEWS
1.05 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ബംഗാളി അധ്യാപിക അറസ്റ്റിൽ
24/01/2025 09:11 AM IST
nila

കാക്കനാട്: സാമ്പത്തിക തട്ടിപ്പുകേസിൽ ബംഗാൾ സ്വദേശിയായ അധ്യാപികയെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ ജൽഡ ഗ്രാമത്തിലെ ഗവ. ഇംഗ്ലിഷ് മീഡിയം ഗേൾസ് ഹൈസ്കൂളിലെ അധ്യാപിക സുതപ മിശ്ര ചാറ്റർജി (54) യാണ് അറസ്റ്റിലായത്. ഇൻഫോപാർക്കിലെ കമ്പനിയെ കബളിപ്പിച്ച് 1.05 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇൻഫോപാർക്ക് പൊലീസിന്റെ നടപടി.
ഇൻഫോപാർക്ക് പൊലീസ് ബംഗാളിലെത്തി വീടുവളഞ്ഞാണു സുതപയെ പിടികൂടിയത്. ബോളിവുഡിലെ പ്രശസ്ത ഗായകനെന്നു പരിചയപ്പെടുത്തി സമൂഹമാധ്യമം വഴി സുതപ മിശ്രയുമായി അടുപ്പമുണ്ടാക്കിയ ആളാണ് തട്ടിപ്പുസംഘത്തിന്റെ തലവൻ എന്നാണ് പൊലീസിന്റെ നിഗമനം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











