
ചെങ്ങന്നൂർ: വെസ്‌റ്റ് ബംഗാൾ മാൽദ സ്വദേശി റെയ്ബുൾഹക്കാ(29)ണ് ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പിടിയിലായത് . ഓണത്തിനോട് അനുബന്ധിച്ച് റെയിൽവേ സ്‌റ്റേഷനിൽ എക്സൈസും, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിട 1കൂടാൻ ഇടയായത്. 16 ക്രിക്കറ്റ് ബാറ്റുകളിൽ ഒളിപ്പിച്ച നിലയിലുള്ള കഞ്ചാവാണ് കണ്ടെത്തിയത്. ഒറീസയിൽ നിന്നാണ് ഇത് ഇവിടേക്ക് കടത്തിയതെന്ന് ഉദ്യോഗസ്‌ഥ സംഘം പറഞ്ഞു.
ആസാമിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിവേക് എക്സ്പ്രസിൽ ഇന്നലെ വൈകിട്ട് ചെങ്ങന്നൂരിൽ ഇറങ്ങുമ്പോഴാണ് ഇയാളെ പിടിച്ചത്. ജനറൽ കംപാർട്ട്മെന്റിലാണ് ഇയാൾ യാത്ര ചെയ്‌തത്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ 7.50 ലക്ഷത്തോളം രൂപ വിലമതിക്കും. പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന ഇന്റലിജൻസ് ഉദ്യോഗസ്‌ഥർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. കഞ്ചാവ് ഒളിപ്പിച്ച ക്രിക്കറ്റ് ബാറ്റുകൾ ചാക്കിൽ പൊതിഞ്ഞ് അതുമായി റെയ്ബുൾ പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ സംശയം തോന്നിയ ഉദ്യോഗസ്‌ഥർ ഇയാളെ ചോദ്യം ചെയ്‌തു. ബാറ്റ് പരിശോധിച്ചപ്പോൾ സാധാരണയിൽ കവിഞ്ഞ തൂക്കം അനുഭവപെട്ടു. വിശദമായ പരിശോധനയിൽ ബാറ്റിനുള്ളിൽ കഞ്ചാവ് കുത്തിനിറച്ചതിനു ശേഷം നിറയ്ക്കാൻ ഉപയോഗിച്ച ദ്വാരം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു കാണപ്പെട്ടത്.
ആദ്യമായാണ് ഇത്തരത്തിൽ കഞ്ചാവ് കടത്തുന്ന രീതി കണ്ടെത്തിയത്. ആർ.പി.എഫ്. ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദ്ദേശാത്താൽ ആർ.പി.എഫ്. സർക്കിൾ ഇൻസ്പെക്‌ടർമാരായ വി.ടി ദിലീപ്, ജിപിൻ എ.ജെ, ക്രൈം ഇൻ്റലിജൻസ് ഉദ്യോഗസ്‌ഥരായ പ്രെയ്‌സ് മാത്യു, ഫിലിപ്‌സ് ജോൺ, ആർ.ഗിരികുമാർ, ജോസ് എസ്.വി, വിപിൻ.ജി, ആർ.ഉണ്ണിമായ, എക്സൈസ് ഇൻസ്പെക്ടർ സജീവ്.വി, അസി.എക്സൈസ് ഇൻസ്പെക്‌ടർ ജോഷി ജോൺ ബിജു പ്രകാശ്, പ്രിവൻ്റീവ് ഓഫീസർമാരായ അബ്‌ദുൽ റഫീഖ് സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്,ആർ, ഗേ ാകുൽ എ.എസ്, വിഷ്‌ണു വിജയൻ. ശ്രീജിത്ത്, വനിത എക്സൈസ് സിവിൽ ഓഫീസർ വിജയലക്ഷ്‌മി തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. എക്സൈസ് വിഭാഗം ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.











