01:06am 05 June 2026
NEWS
10 കോടി കിലോ മീറ്റര്‍ പിന്നിട്ട് ബിഇഎം ചരക്കു വാഹനങ്ങള്‍
04/06/2026  06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
10 കോടി കിലോ മീറ്റര്‍ പിന്നിട്ട് ബിഇഎം ചരക്കു വാഹനങ്ങള്‍

കൊച്ചി:  ബ്ലൂ എനര്‍ജി മോട്ടോഴ്‌സിന്റെ (ബിഇഎം)  ഇലക്ട്രിക്, എല്‍എന്‍ജി ചരക്കു വാഹനങ്ങള്‍ 10 കോടി കിലോ മീറ്ററുകള്‍ പിന്നിട്ടു. കമ്പനി നിര്‍മ്മിച്ച 1400 ഹെവി ഡ്യൂട്ടി ട്രക്കുകളാണ് രാജ്യമെമ്പാടും ഇത്രയും ദൂരം പിന്നിട്ടത്. 30,000 ടണ്‍ കാര്‍ബണ്‍  ബഹിര്‍ഗമനം തടയാന്‍ ഇതു മൂലം കഴിഞ്ഞു. വര്‍ധിയ്ക്കുന്ന ഇന്ധന വിലയും കോര്‍പറേറ്റ് മേഖലയിലെ ആവശ്യവും, കാര്‍ബണ്‍ ബഹിഷ്‌കരണം കുറയ്ക്കാനുള്ള ദീര്‍ഘ കാല ലക്ഷ്യങ്ങളും മൂലം കൊമേഴ്‌സ്യല്‍ വാഹന വ്യവസായ മേഖലയില്‍  നിര്‍ണ്ണായക മാറ്റങ്ങള്‍ സംഭവിക്കുന്ന പശ്ചാത്തലത്തിലാണ്  ബ്ലൂ എനര്‍ജി മോട്ടോഴ്‌സിന്റെ  ഈ നേട്ടം.  രാജ്യത്ത് ചരക്കു നീക്കത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ് ബ്ലൂ എനര്‍ജി മോട്ടോഴ്‌സിന്റെ 10 കോടി കിലോ മീറ്റര്‍ നേട്ടമെന്ന് കമ്പനി സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അനിരുദ്ധ് ഭുവല്‍ക അഭിപ്രായപ്പെട്ടു. ഇരട്ട ടാങ്കുള്ള എല്‍എന്‍ജി ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ക്ക് ഫുള്‍ ടാങ്കില്‍ 2,400 കിലോ മീറ്റര്‍ വരെ ഓടാന്‍ കഴിയും. ചാര്‍ജിംഗ് കോറിഡോറിലൂടെ ഇവി മേഖലയിലും അതിവേഗ ചാര്‍ജ്ജിംഗ് ലഭ്യമാണ്.  അഞ്ചു മിനിട്ടിനകം ബാറ്ററി മാറ്റാവുന്ന സ്വാപിംഗ് സംവിധാനമുണ്ട്. പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ചതിലൂടെ ട്രാന്‍സ്‌പോര്‍ട്ട് ഓപറേറ്റര്‍മാരുടെ മൂലധന നിക്ഷേപം കുറയ്ക്കാനും കഴിഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
AUTOMOTIVE
img