
മാർപാപ്പ തീരുമാനിച്ച ഏകീകൃത കുർബാനക്കെതിരെ നിലകൊള്ളുന്ന സീറോ മലബാർ സഭ നേതൃത്വത്തിന്റെ മാനസാന്തരത്തിനായി വൺ ചർച്ച് വൺ കുർബാന മുവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിഭൂതി ദിനമായ ഇന്നലെ ചാക്കുടുത്ത് നെറ്റിയിൽ ചാരം പൂശി വിശ്വാസികൾ നഗരത്തിൽ പ്രാർത്ഥന റാലി നടത്തുന്നു.
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനയ്ക്ക് എതിര് നിൽക്കുന്ന സഭാ നേതൃത്വത്തിൻ്റെ മാനസാന്തരത്തിനായി വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ വിഭൂതി ദിനമായ ഇന്നലെ നഗരത്തിൽ ചാക്ക് ധരിച്ച് നെറ്റിയിൽ ചാരം കൊണ്ട് കുരിശ് വരച്ച് പ്രാർത്ഥന റാലി നടത്തി.
വൈകിട്ട് 5.30-ന് കച്ചേരിപ്പടി സൻ ജോ കോൺവെന്റിൽ നടന്ന ഏകീകൃത കുർബാനയ്ക്കുശേഷം സെൻ്റ് ആൽബർട്ട് സ് സ്കൂളിന് മുൻപിൽ നിന്നും ഹൈക്കോടതി ജംഗ്ഷൻ മറൈൻഡ്രൈവ് വഴി അരമനക്ക് മുമ്പിലെത്തി. തുടർന്ന് ബൈബിൾ വായനയും പ്രാർത്ഥനയും നടത്തിയ ശേഷം വിശ്വാസികൾ പറരിഞ്ഞു. അഡ്വ. മത്തായി മുതിരേന്തി, ജോസഫ് പി. എബ്രഹാം, ക്യാപ്റ്റൻ ടോം ജോസഫ്, ജോൺസൺ കോനിക്കര, സീലിയ ആൻറണി, ജൂലി അലക്സ് എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google








