
കൊച്ചി: വർഷങ്ങളായി ഏകീകൃത കുർബാന ആവശ്യപ്പെടുന്ന വിശ്വാസികളുമായി സ്ഥിരം സിനഡ് അംഗങ്ങൾ ചർച്ചകൾക്ക് തയ്യാറാകുക, ഏകകൃത കുർബാന എറണാകുളത്ത് നടപ്പിലാക്കുന്നതിന് പ്രധാന തടസ്സക്കാരനും സഭാ വിരുദ്ധരുടെ സംരക്ഷകനുമായ മാർ ജോസഫ് പാംപ്ലാനിയെ സഭയുടെ എല്ലാ ചുമതകളിൽകളിൽ നിന്നും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 27ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3 മുതൽ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ സമരം സംഘടിപ്പിക്കും. ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പിലാക്കാത്തതിന്റെ പ്രധാന കാരണക്കാരനായ മാർ പാംപ്ലാനിയുമായി ചർച്ചകൾക്ക് വിശ്വാസികൾ തയ്യാറല്ലെന്നും, പൂർണമായും ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പിലാക്കുന്നത് വരെ സമര പരിപാടികൾ തുടരുമെന്ന വിശ്വാസികളുടെ ഒരിക്കൽ കൂടിയുള്ള പ്രഖ്യാപന വേദിയായി മാറും വഞ്ചി സ്ക്വയർ പ്രതിഷേധമെന്ന്ഭാരവാഹികളായ അഡ്വ. മത്തായി മതിരേന്തിയും അഡ്വ. ജോയി ജോർജ് വെട്ടിക്കലും അറിയിച്ചു.
Photo Courtesy - Google










