09:55pm 25 August 2026
NEWS
വിശ്വാസികളുടെ വഞ്ചി സ്ക്വയർ സമരം 27 ന്
25/08/2026  08:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിശ്വാസികളുടെ വഞ്ചി സ്ക്വയർ സമരം 27 ന്

കൊച്ചി: വർഷങ്ങളായി ഏകീകൃത കുർബാന ആവശ്യപ്പെടുന്ന   വിശ്വാസികളുമായി സ്ഥിരം സിനഡ് അംഗങ്ങൾ ചർച്ചകൾക്ക് തയ്യാറാകുക, ഏകകൃത കുർബാന എറണാകുളത്ത്  നടപ്പിലാക്കുന്നതിന് പ്രധാന തടസ്സക്കാരനും സഭാ വിരുദ്ധരുടെ സംരക്ഷകനുമായ മാർ  ജോസഫ്  പാംപ്ലാനിയെ  സഭയുടെ എല്ലാ  ചുമതകളിൽകളിൽ നിന്നും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 27ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3 മുതൽ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ സമരം സംഘടിപ്പിക്കും. ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പിലാക്കാത്തതിന്റെ പ്രധാന കാരണക്കാരനായ മാർ പാംപ്ലാനിയുമായി  ചർച്ചകൾക്ക് വിശ്വാസികൾ തയ്യാറല്ലെന്നും, പൂർണമായും ഏകീകൃത കുർബാന അതിരൂപതയിൽ നടപ്പിലാക്കുന്നത് വരെ സമര പരിപാടികൾ തുടരുമെന്ന വിശ്വാസികളുടെ  ഒരിക്കൽ കൂടിയുള്ള പ്രഖ്യാപന വേദിയായി മാറും വഞ്ചി സ്ക്വയർ  പ്രതിഷേധമെന്ന്ഭാരവാഹികളായ അഡ്വ. മത്തായി മതിരേന്തിയും അഡ്വ. ജോയി ജോർജ് വെട്ടിക്കലും അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img