01:41pm 13 November 2026
NEWS
ചെറിയപെരുന്നാൾ ദിനത്തിൽ അർബുദരോഗികൾക്ക് ആശ്വാസമേകാൻ സി എച്ച് ക്യാൻസർ സെന്ററിന് ധനസമാഹരണം നടത്തി പെരുന്നാൾ ആഘോഷം വേറിട്ടതാക്കി വിശ്വാസികൾ
01/04/2025  02:51 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചെറിയപെരുന്നാൾ ദിനത്തിൽ അർബുദരോഗികൾക്ക് ആശ്വാസമേകാൻ സി എച്ച് ക്യാൻസർ സെന്ററിന് ധനസമാഹരണം നടത്തി പെരുന്നാൾ ആഘോഷം വേറിട്ടതാക്കി വിശ്വാസികൾ
HIGHLIGHTS

ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് വെസ്റ്റ് മുടിക്കൽ ജുമാ മസ്ജിദിന് മുന്നിൽ സംഘടിപ്പിച്ച കാൻസർ ബാധിതർക്കുള്ള സി എച്ച് സെൻറർ ആശ്വാസ കരുതൽ ധനസഹായ സമാഹരണം സംഘടിപ്പിച്ചപ്പോൾ.
മുസ്ലിം ലീഗ് കുന്നത്തുനാട് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഹാരിസ് മറ്റപ്പിള്ളി, തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ, വെസ്റ്റ് മെഡിക്കൽ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ടി എച്ച് മുഹമ്മദാലി, മുടിക്കൽ ജനശബ്ദം പ്രസിഡണ്ട് എംകെ അബ്ദുൽ കരീം, അബ്ദുള്ള പാപ്പിനിയത്ത് എം സുഹൈൽ, എം സഹൽ തുടങ്ങിയവർ സമീപം

പെരുമ്പാവൂർ: ചെറിയപെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ ഏറ്റവും വലിയ അർബുദ പ്രതിരോധ ശൃംഖലയായ ജീവകാരുണ്യ സംഘബോധത്തിന്റെ അടയാളം സി. എച്ച് കാൻസർ സെന്ററിന് വേണ്ടി വെസ്റ്റ് മുടിക്കൽ ജുമാമസ്ജിദിന്റെ മുന്നിൽ പ്രത്യേക ധനശേഖരണം നടത്തി പെരുന്നാൾ ആഘോഷം വേറിട്ടതാക്കി വിശ്വാസി സമൂഹം. ആയിരക്കണക്കിന് കാൻസർ ബാധിതർക്ക് ആശ്വാസവും സംരക്ഷണവും ഒരുക്കുന്ന കാൻസർ സെന്ററിന് വേണ്ടിയുള്ള ധനശേഖരണത്തിൽ വിവിധ തുറകളിൽ ഉള്ള വിശ്വാസി സമൂഹം പങ്കെടുത്തു.- മുസ്ലിംലീഗ് കുന്നത്തുനാട് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഹാരിസ് മറ്റപ്പള്ളി, തണൽ പരിവാർ -ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ എം നാസർ, വെസ്റ്റ് മുടിക്കൽ റസിഡൻസ് അസോസിയേഷന്റെ പ്രസിഡണ്ട് ടി എച്ച് മുഹമ്മദാലി, മുടിക്കൽ ജനശബ്ദം പ്രസിഡണ്ട് എം കെ കരീം എം സുഹൈൽ അബ്ദുല്ല പാപ്പിനിയത്ത് , എം സഹൽ, നിഷാദ് കാറോളി, അബു സബാഹ് എന്നിവർ ഐക്യദാർഢ്യ നേതൃത്വം നൽകി .
 സിഎച്ച് കാൻസർ സെന്ററിന് വേണ്ടിയുള്ള പ്രത്യേക ധന ശേഖരണം  നിർവഹിച്ചുകൊണ്ട് പെരുന്നാൾ ആഘോഷം വേറിട്ടതാക്കാൻ  സാധിച്ചതിൽ ധനശേഖരണത്തിൽ സഹകരിച്ചവർ സന്തോഷം പ്രകടിപ്പിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img