04:33am 12 November 2026
NEWS
വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിശ്വാസികൾ ബെസലിക്ക കയ്യേറി
11/12/2025  12:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിശ്വാസികൾ ബെസലിക്ക കയ്യേറി

 

കൊച്ചി: കുർബാന സംബന്ധിച്ച തർക്ക വിഷയത്തിലെ കോടതി ഉത്തരവ് പാലിക്കുക, സഭയുടെ ആസ്ഥാന ദേവാലയത്തിൽ മാർപാപ്പ നിർദ്ദേശിച്ചിരിക്കുന്ന ഏകീകൃത കുർബാന മാത്രം നടപ്പിലാക്കുക എന്നീ  ആവശ്യങ്ങളുമായി വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ എറണാകുളം സെൻറ് മേരീസ് ബസിലിക്കയുടെ   അകത്തു കയറി പൂട്ടി പ്രതിഷേധം തുടരുന്നു.

 കുർബാന തർക്കം തുടരുന്ന എറണാകുളം  ബസിലിക്കയിൽ കുർബാന ഒഴികെയുള്ള മറ്റ് കൂദാശകൾ മാത്രം നടത്താനാണ് ഒ എസ് 365 /2024 ഉത്തരവുപ്രകാരം എറണാകുളം അഡീഷണൽ മുൻസിപ് കോടതി 3 നിർദേശിച്ചിരിക്കുന്നത്. ഈ ഉത്തരവ് നിലനിൽക്കെ ബസിലിക്ക വികാരി ഫാ. തോമസ് മങ്ങാട്ട് ഈ മാസം ഒന്ന് മുതൽ ഇവിടെ ജനാഭിമുഖ കുർബാന ആരംഭിച്ചു. ഒരു ദിവസം മാർ പാംപ്ലാനിയും കുർബാന നടത്തി. ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. കൂടാതെ എറണാകുളം ബസിലിക്ക സീറോ മലബാർ സഭയുടെ  ആസ്ഥാന ദേവാലയമാണെന്നും അതിനാൽ മാർപാപ്പ നിർദ്ദേശിച്ചിരിക്കുന്ന സഭയുടെ ഔദ്യോഗിക കുർബാന മാത്രമേ ഇവിടെ അനുവദിക്കുകയുള്ളൂയെന്ന നിലപാടിലാണ് പള്ളിക്കകത്ത് നിലയുറപ്പിച്ചിരിക്കുന്ന വിശ്വാസികളുടെ നിലപാട്.

 ഇതിനിടെ എസി പി സി പി സിബി ടോമിന്റെ നേതൃത്വത്തിൽ നൂറിൽപരം പോലീസുകാരും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥർ പള്ളിക്കകത്തുള്ളവരുമായി
 ചർച്ചകൾ നടത്തിയെങ്കിലും കോടതി ഉത്തരവിന്റെ പകർപ്പ്  കാണിച്ചതോടെ പോലീസ്  പിൻവാങ്ങി. അതിരൂപത പ്രൊക്കുറേറ്റർ ഫാ. തോമസ് വൈക്കത്ത് പറമ്പൻ പോലീസുമായി സംസാരിച്ചെങ്കിലും പരിഹാരം കണ്ടെത്താനായില്ല. ജനാഭിമുഖ കുർബാന വിഭാഗക്കാരും വികാരിയുമായി പള്ളിമേടയിൽ യോഗം നടക്കുന്നുണ്ട്.    ഭാരവാഹികളായ മത്തായി മുതിരേന്തി, ട്രസ്റ്റി ജോയി ജോർജ് വെട്ടിക്കൽ, ക്യാപ്റ്റൻ ടോം ജോസഫ്, കുര്യാക്കോസ് പഴയമOo, ജോസഫ് പി. എബ്രഹാം, ജോസഫ് അമ്പലത്തിങ്കൽ, വൈശാഖ് വർഗീസ് കെ, സീലിയ ആന്റണി, മരിയ സേവ്യാർ, ജൂലി അലക്സ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img