05:08pm 09 January 2026
NEWS
ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു
06/01/2026  08:56 PM IST
nila
ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു. 70 വയസ്സായിരുന്നു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. സംവിധായകൻ ബെൻസ് ഫ്‌ളീഗൗഫ് ആണ് മരണവിവരം പുറത്തുവിട്ടത്. 

ലോകസിനിമയിലെ ഇതിഹാസമായാണ് ബേലാ താറിനെ വിശേഷിപ്പിക്കുന്നത്. സിനിമയെ ദാർശനിക തലത്തിലേക്കുയർത്തിയ സംവിധായകനാണ് ബേലാ താർ.  1979 മുതൽ 2011 വരെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ഒൻപത്‌ ഫീച്ചർ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനംചെയ്തത്. ഫാമിലി നെസ്റ്റ് ആണ് ആദ്യ ചിത്രം. ദ ടൂറിൻ ഹോഴ്സ് ആണ് അവസാനം പുറത്തിറങ്ങിയത്. ഡോക്യുമെന്ററികളും ടെലിവിഷൻ ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനംചെയ്തിട്ടുണ്ട്.

2022-ലെ 27-ാമത് ഐഎഫ്എഫ്‌കെയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാവാണ്. ബേലാ താറിന്റെ ആറുചിത്രങ്ങൾ മേളയിൽ അത്തവണ പ്രദർശിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img