02:32pm 31 October 2026
NEWS
നാഷണൽ സൈബർ ഡ്രിൽ അവാർഡ് beIN സ്പോർട്സ് ചാനലിന്
08/07/2025  12:54 PM IST
nila
നാഷണൽ സൈബർ ഡ്രിൽ അവാർഡ് beIN സ്പോർട്സ് ചാനലിന്

ദോഹ: "സീറോ അവർ" എന്ന വിഷയത്തിൽ ഖത്തറിന്റെ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (NCSA) സംഘടിപ്പിച്ച നാഷണൽ സൈബർ ഡ്രിൽ 2024 ലെ മികച്ച പ്രകടനത്തിന് beIN മീഡിയ ഗ്രൂപ്പ് (beIN) ഗോൾഡൻ അവാർഡ് നേടി.തുടർച്ചയായ രണ്ടാം തവണയാണ് beIN ഗോൾഡൻ അവാർഡ് നേടുന്നത്.സർക്കാർ സ്ഥാപനങ്ങൾ, നിർണായകമായ അടിസ്ഥാന സൗകര്യ മേഖലകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സൈബർ സുരക്ഷാവിശകലനസ്ഥാപനമാണ്
നാഷണൽ സൈബർ ഡ്രിൽ.
ഈ അവാർഡ് കൂട്ടായ പരിശ്രമത്തിന്റെയും, അശ്രാന്ത തയ്യാറെടുപ്പിന്റെയും, ഞങ്ങളുടെ മുഴുവൻ ടീമിലുമുള്ള ജാഗ്രതാ സംസ്കാരത്തിന്റെയും ഫലമാണ്. ഇത് ഞങ്ങൾക്ക് ഒരു വിജയം മാത്രമല്ല, ഖത്തറിന്റെ ദേശീയ ഡിജിറ്റൽ സുരക്ഷാ ലക്ഷ്യങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണെന്ന് beIN ലെ ഇൻഫർമേഷൻ സെക്യൂരിറ്റി ആർക്കിടെക്ചർ, പ്ലാനിംഗ് & പ്രോജക്ട്സ് വിഭാഗം മേധാവി റാഷിദ് അൽ-ഒബൈദ്‌ലിപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img