NEWS
ക്യൂ.ആർ.കോഡും ഗൂഗിൾപേയുമായി ഭിക്ഷാടനവും ഡിജിറ്റലായി
08/02/2025 10:55 AM IST
nila

കോട്ടയം: സംസ്ഥാനത്ത് ഭിക്ഷാടനവും ഡിജിറ്റലാകുന്നു. കഴിഞ്ഞ ദിവസം കോട്ടയം റയിൽവെ സ്റ്റേഷനിൽ ഭിക്ഷാടനത്തിന് പിടിയിലായ യുവതികൾ ഭിക്ഷ യാചിച്ചിരുന്നത് ക്യൂആർ കോഡ് സഹിതമായിരുന്നു. ക്യൂആർ കോഡ് സ്കാൻ ചെയ്ത് ആളുകൾ നൽകുന്ന പണം എത്തിയിരുന്നതാകട്ടെ ഇവരുടെ സ്പോൺസർമാരുടെ അക്കൗണ്ടിലേക്കും.
ലക്ഷ്മി എന്ന തെലങ്കാന സ്വദേശിനിയും സരസ്വതി എന്ന കർണാടക സ്വദേശിനിയുമാണ് കഴിഞ്ഞ ദിവസം ആർപിഎഫിന്റെ പിടിയിലായത്. ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റൻപതോളം കാർഡും ക്യു.ആർ.കോഡും 250 രൂപയും ഇവരിൽനിന്ന് കണ്ടെത്തി. ലക്ഷ്മി ഡിജിറ്റൽ ഭിക്ഷാടനത്തിനിറങ്ങിയത് ആറുമാസം പ്രായമായ തന്റെ കുട്ടിയെ ശിശുഭവനത്തിൽ ഏൽപ്പിച്ചശേഷമാണ്. പുതിയ നിയമപ്രകാരം ഇത്തരക്കാർക്കെതിരേ കേസെടുക്കാനാകാത്തതിനാൽ ഇവരെ റെയിൽവേപരിസരത്തുനിന്ന് പുറത്താക്കുകയാണ് ആർ.പി.എഫ്. ചെയ്യുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







