
ദോഹ: കെഎംസിസി ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ "നമ്മടെ പാലക്കാട്" ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഹെൽത്ത് വിംങിന്റെ നേതൃത്വത്തിൽ , കെഎംസിസി സ്റ്റേറ്റ് ഹെൽത്ത് വിങ്ങിന്റെ സഹകരണത്തോടെ ആരംഭിച്ച ദീർഘകാല ആരോഗ്യ സംരക്ഷണ പദ്ധതിയായ BEATS ന്റെ ആദ്യ ഘട്ടം വിജയകരമായി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് വേണ്ടി നടത്തിയ പ്രാഥമിക മെഡിക്കൽ പരിശോധന ക്യാമ്പും, ഹമദ് മെഡിക്കൽ കോർപറേഷന്റെ നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക കിഡ്നി രോഗ വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ച കിഡ്നി അവബോധ ക്ലാസും 2025 മേയ് 2 വെള്ളിയാഴ്ച രാവിലെ 6 മുതൽ 11 വരെ തുമാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ചു. ക്ളാസിന് സംസ്ഥാന മെഡിക്കൽ വിംഗ് ചെയർമാൻ ഡോ. ഷഫീക് താപ്പി നേതൃത്വം നൽകി. ജീവിതശൈലി രോഗങ്ങൾ പ്രവാസികളിൽ ഭീതിജനകമായി വർധിക്കുന്ന പശ്ചാത്തലത്തിൽ, അതിന് മുൻപൊരുക്കം ഒരുക്കുന്നതിന് BEATS പോലുള്ള പദ്ധതികൾ പ്രവാസി സമൂഹത്തിന് ഏറെ സഹായകരമാകുന്നു എന്ന് ഡോ. ഷഫീക് താപ്പി പറഞ്ഞു. മികച്ച സംഘാടനത്തിന് അദ്ദേഹം കമ്മിറ്റിയെ അഭിനന്ദിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡണ്ട് ഡോ. അൻവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജില്ലാ പ്രസിഡണ്ട് ജാഫർ സാദിക്ക് ആശംസകൾ അർപ്പിച്ച പരിപാടിയിൽ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ സമദ് ഉദ്ഘാടനം ചെയ്തു. ക്രിയാത്മകമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലാ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന ഉപദേശക സമിതി അംഗം കെവി മുഹമ്മദ്, സംസ്ഥാന സെക്രട്ടറി വിടിഎം സാദിഖ് സന്നിഹിതരായി. ജില്ലാ ഹെൽത്ത് വിംഗ് ചെയർമാൻ അമീർ കുസ്രു നന്ദി പറഞ്ഞു. പരിപാടിയിൽ പ്രമുഖ ഡോക്ടർമാരായ ഡോ. റാഷാ അബ്ദുറഹ്മാൻ, ഡോ. നൗജാസ്, ഡോ. നവാസ്, ഡോ. സമീഹ്, ഡോ. അസ്ഹർ, ഡോ. ജലീൽ, ഡോ. ഫർഹാൻ, ഡോ. ഫാസിൽ, ഡോ. മുസ്തഫ, ഡോ. ഹശിയത്തുള്ള , ഖത്തർ ഡയബറ്റിക്ക് അസോസിയേഷൻ പ്രതിനിധി ഡോ : അഹമ്മദ് ഏലസ്യൂറ്റി, അഷ്റഫ് നാസർ, നഴ്സുമാരായ ഇജാസ് അഹമ്മദ്, അഭിനീത് ടിവി, സപ്പോർട്ടിങ് സ്റ്റാഫ് , ഫിറോസ്, സ്പോണ്സര്മാരായ വെൽകയർ, കെയർ & ക്യൂർ പ്രതിനിധികളും പങ്കെടുത്തു
ജില്ലാ കെഎംസിസി ഭാരവാഹികളായ അമീർ തലക്കശേരി, റസാഖ് ഒറ്റപ്പാലം, അഷ്റഫ് പുളിക്കൽ , അസർ പള്ളിപ്പുറം, സിറാജുൽ മുനീർ, ഷാജഹാൻ, നസീർ പുളിക്കൽ, സ്റ്റേറ്റ് ഹെൽത്ത് വിംഗ് ഭാരവാഹികളായ ലുത്ഫി, അക്ബർ, നബീൽ , സീക് കോർഡിനേറ്റർ നിസാർ ചെറുവത്തൂർ , ജില്ലാ ഹെൽത്ത് വിംഗ് ഭാരവാഹികളായ റഹീസ് ചെമ്പൻ, ഫൈസൽ പിപി, ഷബീർ ടികെ, സാദിഖ് കോങ്ങാട് , ആസാദ് പട്ടാമ്പി, അജ്മൽ ഒറ്റപ്പാലം, ഷമീർ മണ്ണാർക്കാട് , സൈദ് കോങ്ങാട്, സല ഷൊർണൂർ, ജിനാസ് പട്ടാമ്പി, മൊയ്ദീൻ കുട്ടി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ യൂസഫ് പനംകുറ്റി, ബഷീർ എംകെ, സിദ്ധീക്ക് കെപിടി, ബഷീർ തൃത്താല, ഉമ്മർ ഒറ്റപ്പാലം, നാസർ കെവി, മജീദ് ആലത്തൂർ, അൻഫൽ കെപിടി, സുഹൈൽ കുമ്പിടി, ജൻസർ, ബീറ്റ്സ് കോർഡിനേറ്റർമായ ഫായിസ് ആനക്കര , ഷബീർ എപി, മുർഷിദ് തൃത്താല, ഹിബത്തുല്ല ഷൊർണൂർ, സൈദലവി, ഫൈസൽ പിപി , അസൈനാർ ഷൊർണൂർ, സക്കിർ കെപി തുടങ്ങിയവർ നേതൃത്വം നൽകി











