01:38am 20 April 2026
NEWS
മരണക്കെണിയായ ലോൺ ആപ്പിനെതിരെ ജാഗ്രതവേണം: മാന്നാർ യൂണിയൻ
19/04/2026  09:26 PM IST
NILA
മരണക്കെണിയായ ലോൺ ആപ്പിനെതിരെ ജാഗ്രതവേണം: മാന്നാർ യൂണിയൻ

മാന്നാർ: ഒരു രേഖയും നൽകാതെ, സിബിൽ സ്കോർ പരിഗണിക്കാതെ ഇൻസ്റ്റന്റ് ലോൺ നൽകുന്ന ലോൺ ആപ്പുകൾ മരണക്കെണികളാണെന്നും ഇതിനെതിരെ ഓരോ കുടുംബങ്ങളും ജാഗ്രത പാലിക്കണമെന്നും മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ മുന്നറിയിപ്പ് നൽകി. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ 553-ാം നമ്പർ പാവുക്കര ശാഖാവക ഗുരുക്ഷേത്രത്തിലെ 8-ാമത് പ്രതിഷ്ഠ വാർഷികത്തോടനുബന്ധിച്ചുള്ള 8-ാമത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടന വേദിയിലാണ് യൂണിയന്റെ മുന്നറിയിപ്പ്. ശനിയാഴ്ച വൈകിട്ട് 6.30 ന് ശാഖാ ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വാമികൾ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോ.കൺവീനർ പുഷ്പശശികുമാർ,  അഡ്.കമ്മറ്റിയംഗങ്ങളായ റ്റി.കെ അനിൽകുമാർ, രാജേന്ദ്രപ്രസാദ്അമൃത, ഹരിപാലമൂട്ടിൽ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, മാന്നാർ മേഖല കൺവീനർ സുധാകരൻ സർഗ്ഗം, ശാഖ പ്രസിഡൻ്റ് സതീശൻ മൂന്നേത്ത്, വൈസ്പ്രസിഡൻ്റ് കെ.കെ.കുട്ടപ്പൻ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ ബിനി 
സതീശൻ, കൺവീനർ ലേഖ വിജയകുമാർ, വനിതാസംഘം കേന്ദ്രസമിതിയംഗം സിന്ധുസുഭാഷ്, വനിതാസംഘം ശാഖാ പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ, വൈസ്പ്രസിഡന്റ് സീമ റെജി, സെക്രട്ടറി സിന്ധു കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.  യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സ്വാഗതവും ശാഖാ സെക്രട്ടറി പി.എൻ രാജേന്ദ്രൻ കൃതജ്ഞതയും പറഞ്ഞു. കൺവെൻഷനിൽ  ശിവബോധാനന്ദ സ്വാമികൾ  പ്രഭാഷണം നടത്തി. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം തുളസിഭായി ചികിത്സാ ധനസഹായ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ ശ്രീലക്ഷ്മി ചിറ്റ്സ് ആൻഡ് ഫിനാൻസ് എം.ഡി ബിന്ദു രമേശിനെ ചടങ്ങിൽ ആദരിച്ചു. 
കൺവെൻഷൻ ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ  8ന് ശാഖാ പ്രസിഡന്റ് സതീശൻ  മൂന്നേത്ത് പതാക ഉയർത്തി. 

കൺവെൻഷനിൽ ഇന്നലെ വൈകിട്ട് ജനനി നവരത്നമഞ്ജരി- ദേവി മാഹാത്മ്യം എന്ന വിഷയത്തിൽ അശോക് കുമാർ അൻപൊലി പ്രഭാഷണം നടത്തി. ഇന്ന്  വൈകിട്ട്  ശ്രീനാരായണ ധർമ്മം എന്ന വിഷയത്തിൽ യൂണിയൻ വൈദികയോഗം കൺവീനർ ജയദേവൻ ശാന്തികൾ പ്രഭാഷണം നടത്തും. 21 ന്  രാവിലെ 11ന് ഗുരുവും ഹോമമന്ത്രവും എന്ന വിഷയത്തിൽ ഉമയമ്മ ടീച്ചർ പാലപ്പള്ളിൽ പ്രഭാഷണം നടത്തും. 22ന്  ഹോമമന്ത്രമഹായജ്ഞം നടക്കും. 23ന് രാവിലെ 11ന് ഗുരു എന്ന വിഷയത്തിൽ രാജേശ്വരി മോഹൻ പ്രഭാഷണം നടത്തും. പ്രതിഷ്ഠാവാർഷിക ആഘോഷങ്ങളുെട ഭാഗമായി  10 ദിവസങ്ങളിലായി നടക്കുന്ന ശ്രീനാരായണ കൺവെൻഷനിൽ മഹാഗണപതിഹോമം, സെമിനാറുകൾ, അന്നദാനം, ഉപനിഷദ് പാരായണം, ഭാഗവതഗീതാജ്ഞലി, മോട്ടിവേഷൻക്ലാസ്, തിരുവാതിര, കൈകൊട്ടിക്കളി, നാടകം എന്നിവ നടക്കും. 25ന് ശനിയാഴ്ച രാവിലെ 9ന്  ശാരദാദേവിയ്ക്ക് കലശാഭിഷേകവും സമാപനദിവസമായ 26ന് ഗുരുദേവന് കലശാഭിഷേകവും ദേശതാലപ്പൊലിയും എതിരേൽപ്പും നടക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img