01:53am 11 November 2026
NEWS
"ദൈവപ്രത്യാശയിൽ ജീവിക്കുന്നവർ ആവുക"
ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

11/08/2025  03:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദൈവപ്രത്യാശയിൽ ജീവിക്കുന്നവർ ആവുക : ആർച്ച് ബിഷപ്പ് ഡോ. ജോസഫ്  കളത്തിപ്പറമ്പിൽ.
HIGHLIGHTS

വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച സിംഫോണിയ 2025 കുടുംബ സംഗമം വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു .ഫാ യേശുദാസ് പഴമ്പിള്ളി ,ബെന്നി പാപ്പച്ചൻ, അഡ്വ. എൽസി ജോർജ് ,ഫാ. വിൻസൻറ് നടുവിലപറമ്പിൽ, നിക്സൺ വേണാട്ട്, ബൈജു മുപ്പത്തടം, ബിജു മാതിരപ്പള്ളി എന്നിവർ സമീപം.

കൊച്ചി: ദൈവവചനത്തിൽ ആഴമായി വിശ്വാസമർപ്പിച്ച്, ദൈവീക പദ്ധതിക്കായി ജീവിതം പൂർണമായി സമർപ്പിച്ച്,ജീവിതത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവിൽ നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ഒരു ജീവിതത്തിനായി  ഒരുങ്ങുവാൻ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പിൽ ആഹ്വാനം ചെയ്തു.വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച സിംഫോണിയ 2025 കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളിൽ നിന്നുള്ള വിധവകളുടെയും വിഭ്യാര്യ രുടെയും ഏകസ്ഥരുടെയും സംഗമമാണ് എറണാകുളം പാപ്പാളി ഹാളിൽ വച്ച് നടത്തപ്പെട്ടത്.ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ വരാപ്പുഴ അതിരൂപത മതബോധന ഡയറക്ടർ ഫാ. വിൻസൻ്റ് നടുവിലപറമ്പിൽ, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അഡ്വ. എൽസി ജോർജ്, എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. യേശുദാസ് പറപ്പിള്ളി , സി എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബെന്നി പാപ്പച്ചൻ, ജനറൽ കൺവീനർ ശ്രീ. നിക്സൻ വേണാട്ട് എന്നിവർ പ്രസംഗിച്ചു .സാമൂഹ്യ സേവനത്തിൽ ഭോപ്പാൽ സാംസ്‌സു യൂണിവേഴ്സിറ്റിയിൽ നിന്നും ഓണററി ഡോക്ടറേറ്റ് നേടിയ ശ്രീ. ജോബി തോമസിനെ അനുമോദിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img