07:29am 12 November 2026
NEWS
ബിഡിജെഎസ് നേതൃയോഗം 23 ന്
17/12/2025  03:33 PM IST
ചെറുകര സണ്ണിലൂക്കോസ്
ബിഡിജെഎസ് നേതൃയോഗം 23 ന്

 

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ വിലയിരുത്തുന്നതിനായി ബിഡിജെഎസ് നേതൃയോഗം ഈ മാസം 23 ന്.
തദ്ദേശ തിരഞ്ഞെടുപ്പിൽ  ബിഡിജെഎസ് അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത് എന്നിരിക്കെ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്ന സാഹചര്യത്തിലാണ് യോഗം. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ ബിഡിജെഎസ് മത്സരിച്ച സീറ്റുകളിൽ വോട്ട് കുറഞ്ഞത് മുന്നണിയിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാത്തത് മൂലമാണന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് 40 നിയോജക മണ്ഡല ണിലെ 300 ഓളം സീറ്റുകളിൽ മാത്രമാണ് ഇത്തവണ മത്സരിക്കുന്നതിന് പാർട്ടിക്ക് അവസരം ലഭിച്ചത്. ഇവിടെ പലയിടങ്ങളിലും മുന്നണിയിൽ നിന്നും അപരന്മാരും രംഗത്തിറങ്ങിയത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. ബിജെപിയുടെ സ്ഥാനാർത്ഥികൾക്കായി പലയിടത്തും പിൻവാങ്ങേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ ഈ മാസം 23 ന് നടക്കുന്ന നേതൃയോഗം നിർണ്ണായകമാകും. മുന്നണി മാറ്റമടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ശക്തമായി ഉന്നയിക്കാനാണ് ഒരു വിഭാഗം നേതാക്കളുടെ തീരുമാനം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img